തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ച് എല്‍.ഡി.എഫ് മുന്നേറുമ്പോള്‍ യു.ഡി.എഫ് കാര്‍ത്തികേയന്‍െറ ഭാര്യ ഡോ. സുലേഖയുടെ വീട്ടുപടിക്കല്‍ അനുവാദവും കാത്തിരിക്കുകയാണ്. സ്ഥാനാര്‍ഥിയാകാന്‍ ഡോ. സുലേഖ ഇതുവരെ സമ്മതം മൂളാത്തത് യു.ഡി.എഫിനെ കുഴയ്ക്കുകയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധി തന്നെ നേരിട്ട് സുലേഖയെ രണ്ടു തവണ വിളിച്ച് സംസാരിച്ചിട്ടും അവര്‍ സമ്മതം അറിയിച്ചിട്ടില്ല. എങ്കിലും സുലേഖ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
പ്രചാരണത്തിന്‍െറ ആദ്യ റൗണ്ടില്‍ എല്‍.ഡി.എഫ് മുന്നിലത്തെി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിജയകുമാറിന്‍െറ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്‍കിയതോടെ മുന്നണി പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. 31ന് ചേരുന്ന എല്‍.ഡി.എഫ് സംസ്ഥാന സമിതി പ്രചാരണ തന്ത്രങ്ങള്‍ക്ക് രൂപംനല്‍കും. ഇതിനു ശേഷമേ എം. വിജയകുമാര്‍ മണ്ഡലത്തില്‍ ഒൗദ്യോഗികമായി പ്രചാരണം ആരംഭിക്കൂ. പ്രചാരണത്തിന് മുന്നോടിയായി വിജയകുമാര്‍ പ്രഫ. ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, അഡ്വ. കെ. അയ്യപ്പന്‍പിള്ള എന്നിവരെ സന്ദര്‍ശിച്ചു.
പിണറായി വിജയനാണ് സി.പി.എമ്മിന്‍െറ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല. വി.എസ് ആണ് പ്രചാരണം നയിക്കുന്നത്. ഇരുവരും തമ്മിലുള്ള ഭിന്നത തല്ക്കാലം മാറ്റിവച്ചിരിക്കുകയാണ്. ബാര്‍ കോഴയില്‍ കെ.എം. മാണിക്കെതിരായ അന്വേഷണവും യു.ഡി.എഫ് പ്രതിസന്ധിയും ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്. പി.സി. ജോര്‍ജും ആര്. ബാലകൃഷ്ണപിള്ളയും യു.ഡി.എഫിന് എതിരായതും എല്‍.ഡി.എഫിന് പ്രതീക്ഷ നല്കുന്നു.
അതേസമയം, സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്, മന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തില്‍ ഡോ. എം.ടി. സുലേഖയെ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം കൊണ്ടുപിടിച്ച് നടത്തുന്നുണ്ട്. നേതാക്കള്‍ ചര്‍ച്ചക്കിടെ സുലേഖയുമായി ടെലിഫോണില്‍ ബന്ധപ്പെടുകയും സ്ഥാനാര്‍ഥിയാകണമെന്ന പാര്‍ട്ടിയുടെ താല്പര്യം അവരെ അറിയിക്കുകയും ചെയ്തു. വേഗം ആലോചിച്ച് മുഖ്യമന്ത്രിയെ മറുപടി അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സ്ഥാനാര്‍ഥിത്വം സ്വീകരിക്കാനോ നിരസിക്കാനോ സുലേഖ തയാറായില്ല.
സുലേഖ അനുമതി നല്‍കുന്നില്ലങ്കില്‍ മകന് ശബരീനാഥിനെ മല്‍സരിപ്പിക്കാനാണ് നീക്കം. സ്ഥാനാര്‍ഥിയാകാന്‍ ഡോ. സുലേഖ സന്നദ്ധയല്ലന്നാണ് സൂചന. മകന് ശബരീനാഥ് മല്‍സരിക്കുന്നതിനോട് വിയോജിപ്പുമില്ല.
താമസമില്ലാതെ അരുവിക്കരയിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് അറിയിച്ചു. ഒറ്റ പേരാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. മറ്റ് സാധ്യതകളൊന്നും പരിശോധിച്ചിട്ടില്ല.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജില്ലക്ക് പുറത്തു നിന്ന് സ്ഥാനാര്‍ഥിയെ തേടുന്നു. വെള്ളിയാഴ്ച സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍െറ സാന്നിധ്യത്തില്‍ ജില്ലാ ഭാരവാഹികളുടെ യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് തയാറെടുപ്പ് അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന പ്രസിഡന്റ് അഭിപ്രായം തേടി. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സി. ശിവന്‍കുട്ടിയുടെ പേര് പരിഗണനയിലുണ്ടെങ്കിലും ജില്ലക്ക് പുറത്തുനിന്നുള്ള നേതാക്കളുടെ സാധ്യതയും പരിഗണിക്കുന്നുണ്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply