പാകിസ്ഥാനില്‍ ബസുകള്‍ തട്ടിക്കൊണ്ടു പോയി 19 പേരെ വധിച്ചു

Pakistan-1ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ രണ്ടു ബസുകള്‍ തട്ടിയെടുത്ത തീവ്രവാദികള്‍ 19 യാത്രക്കാരെ കൊലപ്പെടുത്തി. ബലൂചിസ്താന്‍ തലസ്ഥാനമായ ക്വറ്റയില്‍ നിന്നും കറാച്ചിയിലേക്ക് പോകുകയായിരുന്ന ബസുകള്‍ വെള്ളിയാഴ്ച രാത്രിയാണ് തീവ്രവാദികള്‍ തട്ടിയെടുത്തത്. രണ്ട് ബസുകളില്‍ നിന്നായി 35 പേരെയാണ് തീവ്രവാദികള്‍ ബന്ദികളാക്കിയത്.

സുരക്ഷാ സേന ഇവരെ പിന്തുടര്‍ന്നതോടെ മസ്തംഗലിലെ പര്‍വ്വത പ്രദേശത്തുവെച്ച് 19 യാത്രക്കാരെ തീവ്രവാദികള്‍ കൊലപ്പെടുത്തുകയായിരുന്നു. സുരക്ഷാ സൈനികരുടെ വേഷമണിഞ്ഞത്തെിയ അക്രമികളാണ് കൊല നടത്തിയത്.

സംഭവസ്ഥലത്തത്തെിയ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ കനത്ത വെടിവെപ്പുണ്ടായി. അഞ്ച് ബന്ദികളെ രക്ഷപ്പെടുത്തി. ബലൂച് വിഘടന വാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയമുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment