Flash News

വി.എസിനെ നോട്ടീസില്‍ നിന്ന് വെട്ടി അരുവിക്കരയില്‍ എല്‍.ഡി.എഫ് പ്രചാരണത്തിന് തുടക്കം

June 1, 2015 , സ്വന്തം ലേഖകന്‍

Untitled-137തിരുവനന്തപുരം: അരുവിക്കരയില്‍ എല്‍.ഡി.എഫ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കി പ്രചാരണത്തിന് തുടക്കം കുറിക്കുന്നു. ആര്യനാട് വി.കെ. ഓഡിറ്റോറിയത്തില്‍ ജൂണ്‍ മൂന്നിന് ചേരുന്ന അരുവിക്കര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംബന്ധിച്ച് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ഉദ്ഘാടകന്‍െറയും പ്രാസംഗികരുടെയും പട്ടികയില്‍ വി.എസ് ഇല്ല. ഇതോടൊപ്പം പിണറായി വിജയനെയും ഒഴിവാക്കിയിട്ടുണ്ട്.

വി.എസിനെ പ്രചാരണത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാനുള്ള തന്ത്രമാണിതെന്ന് കരുതുന്നു. പ്രചാരണത്തിന്‍െറ രണ്ടാംഘട്ടത്തില്‍ പിണറായിയെ ഉള്‍പ്പെടുത്താനുമാണ് നീക്കം. ഇതോടെ അരുവിക്കര ഇടതുമുന്നണിയെ സംബന്ധിച്ച് അതീവ നിര്‍ണായകമായി.

ജൂണ്‍ മൂന്നിന് വൈകീട്ട് നാലിന് എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിപ്പ്. മുന്നണി നേതാക്കളായ കാനം രാജേന്ദ്രന്‍, സി. ദിവാകരന്‍, മാത്യു ടി. തോമസ്, നീലലോഹിതദാസന്‍ നാടാര്‍, ഉഴവൂര്‍ വിജയന്‍, സ്കറിയാ തോമസ്, വി. സുരേന്ദ്രന്‍പിള്ള, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും സംസാരിക്കും.

എല്‍.ഡി.എഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുള്ള കണ്‍വീനര്‍ വൈക്കം വിശ്വന്‍െറ വാര്‍ത്താ സമ്മേളനത്തില്‍ വി.എസിനെ ഒഴിവാക്കിയത് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ‘വി.എസിന്‍െറ പേര് ഉള്‍പ്പെടുത്താതിരിക്കുന്നതിന്റെ കാര്യം എന്തെന്ന് അറിയില്ല’ന്നും ‘അദ്ദേഹം പ്രചാരണത്തിന് എത്തും’ എന്നുമായിരുന്നു മറുപടി.

സംസ്ഥാന സെക്രട്ടറി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ മറ്റ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലന്നാണ് സി.പി.എം പറയുന്നത്. ഘടകകക്ഷികളെല്ലാം തങ്ങളെ പ്രതിനിധീകരിച്ച് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന നേതാക്കളുടെ പേരും അറിയിച്ചു. എം. വിജയകുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച ജില്ലാ സെക്രട്ടേറിയറ്റ്, സംസ്ഥാന സെക്രട്ടേറിയറ്റുകളുടെ തീരുമാനമടക്കം സി.പി.എം നേതൃത്വം ഇതുവരെ വി.എസിനെ അറിയിച്ചിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top