ബലാത്സംഗം: പ്രതികളെ ഷൂസുകൊണ്ടടിക്കാന്‍ പഞ്ചായത്തിന്റെ വിധി

rape_delhi265_1292757430ഫരീദാബാദ്: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത രണ്ടു പ്രതികള്‍ക്ക് ‘ശിക്ഷയായി’ ഷൂസുകൊണ്ട് പരസ്യമായി അഞ്ച് അടിയും 50,000 രൂപ പിഴയും. ഹരിയാനയിലെ ഒരു പഞ്ചായത്താണ് വിചിത്രമായ ഈ വിധി പുറപ്പെടുവിച്ചത്. പഞ്ചായത്തധികൃതരുടെ ‘വിധിയില്‍’ നീതി ലഭിക്കില്ലന്നുറപ്പായതോടെ, ഇരയായ 15കാരിയുടെ കുടുംബം പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.

സോകൊപൂര്‍ ഗ്രാമത്തില്‍ മേയ് 12നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അടുത്ത വീട്ടിലേക്ക് വെള്ളമെടുക്കാന്‍ പോയ പെണ്‍കുട്ടിയെ മുന്‍ഫാത്, ജാബിദ് എന്നീ യുവാക്കള്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ സുമിത്ര അറിയിച്ചു.

പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികള്‍ ഇരുവരും ബന്ധുക്കളാണ്. പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്ന് പ്രതികളുടെ കുടുംബവുമായി പ്രശ്നമുണ്ടാകുകയും വിഷയം പഞ്ചായത്തിന് മുന്നിലത്തെുകയും ചെയ്തു. എന്നാല്‍, സംഭവം ഒതുക്കിത്തീര്‍ക്കാനാണ് പഞ്ചായത്ത് ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ ആരോപിച്ചു.

പഞ്ചായത്ത് വിധി അംഗീകരിക്കാന്‍ തയാറാകാതെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചതോടെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment