- Malayalam Daily News - https://www.malayalamdailynews.com -

അറ്റ്‌ലാന്റയില്‍ ഗ്രാജ്വേറ്റ്‌സിനെ അനുമോദിച്ചു –

image (3) [1]അറ്റ്‌ലാന്റാ: ഹോളി ഫാമിലി കാത്തലിക്‌ ദേവാലയത്തില്‍ വെച്ച്‌ ഈവര്‍ഷം ബിരുദധാരികളാകുന്ന ഹൈസ്‌കൂള്‍, കോളജ്‌ ഗ്രാജ്വേറ്റ്‌സിനെ അസോസിയേഷന്‍, കെ.സി.വൈ.എല്‍ എന്നീ സംഘടനകള്‍ ചേര്‍ന്ന്‌ സംയുക്തമായി അനുമോദിക്കുകയും, മൊമെന്റോകള്‍ നല്‍കി ആദരിക്കുകയും ചെയ്‌തു.

മെയ്‌ 31-നു രാവിലെ 10.30-ന്‌ ഫാ. ജോസഫ്‌ പൊറ്റമ്മേല്‍, ഇടവക വികാരി ഫാ. ജോസഫ്‌ പുതുശേരി എന്നിവര്‍ ചേര്‍ന്ന്‌ ആഘോഷകരമായ ദിവ്യബലിയും, തുടര്‍ന്ന്‌ 19 ഹൈസ്‌കൂള്‍ ബിരുദധാരികളേയും, 16 കോളജ്‌ ബിരുദധാരികളേയും സംയുക്തമായി അനുമോദിച്ചു. ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ സെക്രട്ടറി സുനി ചാക്കോനാല്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും, പ്രസിഡന്റ്‌ അലക്‌സ്‌ അത്തിമറ്റം എല്ലാവരേയും അനുമോദിക്കുകയും വികാരിയുമായി ചേര്‍ന്ന്‌ എല്ലാവര്‍ക്കും മൊമെന്റോകള്‍ നല്‍കുകയും ചെയ്‌തു.

മേഗന്‍ നെല്ലിക്കാട്ടില്‍ പരിപാടികളുടെ കോര്‍ഡിനേറ്ററായി പ്രോഗ്രാം ഭംഗിയാക്കി. എസ്‌.എ.ടിയ്‌ക്ക്‌ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയ ഷീനു ചിറയ്‌ക്കലിന്‌ മാത്യു പുല്ലാഴിയില്‍ സ്‌പോണ്‍സര്‍ ചെയ്‌ത ക്യാഷ്‌ അവാര്‍ഡ്‌ നല്‍കി. സില്‍വസ്റ്റര്‍ പുത്തന്‍പുരയിലിന്റെ നേതൃത്വത്തില്‍ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. ഷാജി ഇലയ്‌ക്കാട്ട്‌ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

image (4) [2] image (5) [3] image (6) [4]


Like our page https://www.facebook.com/MalayalamDailyNews/ [5] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[6] [7] [8] [9] [10]