Flash News

ഡാലസ്‌ സൗഹൃദ വേദി ജനറല്‍ സെക്രട്ടറി അജയകുമാറിന്റെ മാതാവ്‌ നിര്യാതയായി

June 5, 2015 , എബി മക്കപ്പുഴ

Untitled

ഡാലസ്‌: ഡാലസ്‌ സൗഹൃദ വേദി ജനറല്‍ സെക്രട്ടറി അജയകുമാറിന്റെ മാതാവ്‌ നളിനി ദിവാകരന്‍ (92) തലവടിയിലുള്ള ഭവനത്തില്‍ ജൂണ്‍ 5 വെള്ളിയാഴ്‌ച രാവിലെ നിര്യാതയായി.

വളരെ ആരോഗ്യവതിയായിരുന്ന പരേത ഇളയ മകനുമൊത്ത്‌ സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ്‌ മരണം സംഭവിച്ചത്‌.

പൊന്നമ്മ ശശി (ചങ്ങനാശ്ശേരി), ഓമന മോഹന്‍ (ബോംബൈ), തങ്കം (മസ്‌ക്കറ്റ്), അജയകുമാര്‍ (ഡാലസ്‌), സജി കുമാര്‍ (മസ്‌ക്കറ്റ്) എന്നിവര്‍ മക്കളാണ്‌.

മരണ വാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്ന്‌ അജയകുമാറും കുടുംബവും നാളെ നാട്ടിലേക്കു പുറപ്പെടും. പരേതയുടെ ശവസംസ്‌കാരം പിന്നീട്‌ നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : രേണു അജയകുമാര്‍ 972 236 2577


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top