ജയലളിതയുടെ കേസിനു ചെലവായ 5.11 കോടി തമിഴ്നാട് നല്‍കണമെന്ന് കര്‍ണാടക

jayalalitha1ബംഗളൂരു: ജയലളിത പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസിന് ചെലവായ 5.11 കോടി തമിഴ്നാട് നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍. 12 വര്‍ഷം നീണ്ട കേസിന്‍െറ വിചാരണാ നടപടികള്‍ക്കായാണ് ഇത്രയും തുക ചെലവായത്. ഈ പണം തിരിച്ചു പിടിക്കുന്നതിനായുള്ള നടപടികള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ തുടക്കം കുറിച്ചു. തുകയുടെ ബില്‍ തമിഴ്നാട് സര്‍ക്കാരിനു കൈമാറുമെന്നു കര്‍ണാടക നിയമ മന്ത്രി ടി.ബി ജയചന്ദ്ര വ്യക്തമാക്കി. കേസ് നടത്തിയതിനു മാത്രം ചെലവായ തുകയാണിത്. സുരക്ഷ ചെലവുകള്‍ കര്‍ണാടക ആഭ്യന്തര വകുപ്പ് തിട്ടപ്പെടുത്തുകയാണ്.

ജയലളിത മുഖ്യമന്ത്രിയായിക്കെ കേസില്‍ തമിഴ്നാട്ടില്‍ വെച്ച് സത്യസന്ധമായ വിചാരണ നടക്കില്ലന്ന് ഡി.എം.കെ നേതാവ് അന്‍പഴകന്‍െറ പരാതിയെ തുടര്‍ന്നാണു സുപ്രീംകോടതി കേസ് കര്‍ണാടകയിലേക്കു മാറ്റിയത്.

കഴിഞ്ഞ സെപ്റ്റംബറില്‍ പ്രത്യകേ കോടതി ജയലളിത കുറ്റക്കാരിയാണെന്നു കണ്ടത്തെിയിരുന്നു. ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കി ഉത്തരവിടുകയായിരുന്നു. പിന്നീട് ജയലളിത തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചത്തെുകയും ചെയ്തു. അതേസമയം, ജയലളിതയെ കുറ്റവിമുക്തയാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് കര്‍ണാടക.

Print Friendly, PDF & Email

Leave a Comment