മാഗി ന്യൂഡില്‍സ് ഇന്ത്യയില്‍ നിരോധിച്ചു

magiന്യൂഡല്‍ഹി: അപകടകരമായ തോതില്‍ വിഷാംശം കണ്ടതിനെതുടര്‍ന്ന് മാഗി നൂഡ്ല്‍സ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്രസര്‍ക്കാര്‍ നിരോധനം വരുന്നതിന് തൊട്ടുമുമ്പ് മാഗി നൂഡ്ല്‍സ് ഉല്‍പാദകരായ നെസ്ലെ വിപണിയില്‍നിന്ന് മാഗി പിന്‍വലിക്കുകയും ചെയ്തു.

വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പരിശോധനാ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി മാഗി ഓട്ട്സ്, മാഗി മസാല നൂഡ്ല്‍സ് എന്നിവയുടെ ഒമ്പത് തരം ഉല്‍പന്നങ്ങള്‍ നിരോധിച്ചത്. മാഗിയില്‍ അപകടകരമായ അളവില്‍ രാസവസ്തുക്കള്‍ കണ്ടത്തെിയതായും ഭക്ഷിക്കുന്നത് അപകടകരമാണെന്നും അതോറിറ്റി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

മാഗിയുടെ ചില ഇനങ്ങള്‍ വിപണിയില്‍ ഇറക്കുന്നതിന് ആവശ്യമായ അനുമതി നെസ്ലെ കമ്പനി സര്‍ക്കാറില്‍നിന്ന് നേടിയിട്ടില്ലന്നും അന്വേഷണത്തില്‍ കണ്ടത്തെി. ഇതുസംബന്ധിച്ച് മൂന്നു ദിവസത്തിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് കമ്പനിക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി നോട്ടീസ് നല്‍കി.

നെസ്ലെ ഗ്ലോബല്‍ സി.ഇ.ഒ പോള്‍ ബള്‍ക് ഡല്‍ഹിയിലെ ഭക്ഷ്യസുരക്ഷാ അതോറിറ്റി അധികൃതര്‍ക്ക് മുമ്പാകെ ഹാജരായി മാഗി സുരക്ഷിതമാണെന്ന വാദവും അതിന് തെളിവായി കമ്പനി നടത്തിയ പരിശോധനാ ഫലങ്ങളുടെ പകര്‍പ്പും നല്‍കിയിരുന്നു. അതോറിറ്റിയുമായുള്ള ചര്‍ച്ചക്ക് ശേഷം സി.ഇ.ഒ പത്രസമ്മേളനത്തില്‍ മാഗി നൂഡ്ല്‍സ് സുരക്ഷിതമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കെയാണ് രാജ്യവ്യാപകമായ വിലക്ക്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നുവെന്ന് നെസ്ലെ സി.ഇ.ഒ പറഞ്ഞു.

ഉപഭോക്താക്കളുടെ വിശ്വാസമാണ് കമ്പനിക്ക് പ്രധാനം. അതിനാലാണ് വില്‍പന നിര്‍ത്തിവെക്കുന്നത്. ആശയക്കുഴപ്പം പരിഹരിച്ച് തിരിച്ചുവരും -അദ്ദഹേം പറഞ്ഞു.

ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച മാഗി നൂഡ്ല്‍സിന്‍െറ ഇറക്കുമതിയും വില്‍പനയും സിംഗപ്പൂര്‍ സര്‍ക്കാറും നിര്‍ത്തിവെച്ചു. മാഗി നൂഡ്ല്‍സ് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് അമിതാഭ് ബച്ചന്‍, പ്രീതി സിന്‍റ എന്നിവര്‍ക്കെതിരെ ബിഹാറിലെ മുസഫര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. താരങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചും നേരത്തെ നിര്‍ദേശിച്ചിരുന്നു.

ഡല്‍ഹി, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ഗുജറാത്ത്, ജമ്മു കശ്മീര്‍, തമിഴ്നാട്, പുതുച്ചരേി എന്നീ സംസ്ഥാനങ്ങള്‍ നിരോധിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറും മാഗിക്കെതിരെ രംഗത്തുവന്നത്. നെസ്ലെക്കെതിരായ പരാതിയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ആരോഗ്യവകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment