കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോഴാണ് ഇന്‍സ്പയര്‍ കുമാറിനെ ഞാന്‍ പരിചയപ്പെട്ടത്. എന്റെ അമ്മക്ക് ഫിസിയോ തെറാപ്പി ചികിത്സ നല്കുവാന് എന്റെ വീട്ടില്‍ എത്തിയതായിരുന്നു അദ്ദേഹം. ഒരാഴ്ചയോളം തുടര്‍ച്ചയായി അദ്ദേഹം വീട്ടില്‍ വന്നിരുന്നു. അത് ഞങ്ങള്‍ തമ്മില്‍ നല്ലൊരു സൗഹൃദത്തിന് തുടക്കമിട്ടു. അദ്ദേഹവുമായി സംസാരിച്ചിരിക്കുവാന് നല്ല രസമുണ്ട്. ഹൃസ്വ സംഭാഷണങ്ങളിലൂടെ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞു.
മാര്‍ക്കറ്റിംഗ്, അഡ്മിനിസ്ട്രേഷന്, ഹ്യൂമന്‍ റിസോഴ്സസ് എന്നീ മേഖലകളില്‍ 17 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടദ്ദേഹത്തിന്. ഇപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കരയിലുള്ള നിംസ് മെഡിസിറ്റിയില്‍ പ്രൊജക്റ്റ് മാനേജരായി സേവനം ചെയ്യുന്നു. അവിടത്തെ നൈസര്‍ പ്രൊജക്റ്റിലും (നിംസ് സെന്റര്‍ ഓഫ് എന്ഡോക്ട്രിനോളജി ആന്‍ഡ് റിസര്‍ച്ച്) നാനോ ക്ലിനിക് പ്രൊജക്ടിലുമാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.
അതിനു മുന്‍പ് തിരുവനന്തപുരത്ത് ലോര്‍ഡ് ഹോസ്പിറ്റല്‍ സി.എ.ഒ (ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍) ആയും അതിനും മുന്‍പ് കന്യാകുമാരി ജില്ലയില്‍ ആരോഗ്യ ഹോസ്പിറ്റലില്‍ മാനേജരായും പ്രവര്‍ത്തിച്ചിരുന്നു. ഇതോടൊപ്പം ഫിസിയോതെറാപ്പിയില്‍ പ്രൈവറ്റ് പ്രാക്ടീസും ചെയ്യുന്നുണ്ടായിരുന്നു.
ഇത്രയും തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും പ്രചോദന മന്ത്രത്തിന്റെ പ്രചാരകനായി അദ്ദേഹം നടത്തിയ നാനൂറിലധികം പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാമുകളാണ് പി.കെ കുമാര്‍ എന്ന അദ്ദേഹത്തെ ‘ഇന്‍സ്പയര്‍ കുമാര്‍’ എന്ന പേരില്‍ പ്രശസ്തനാക്കിയത്. ഇന്ത്യ, ചൈന, ശ്രീലങ്ക, തായ്ലാന്റ്, മാലിദ്വീപ് എന്നീ രാജ്യങ്ങളില്‍ ഇതിനകം ഇത്തരം ട്രെയ്നിംഗ് പ്രോഗ്രാമുകള്‍ നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഈ പ്രോഗ്രാമുകള്‍ നടത്താന്‍ ക്രമീകരണങ്ങള്‍ നടത്തിവരികയാണ്.
അമേരിക്കയിലും യൂറോപ്പിലും ഇതര ഭൂഖണ്ഡങ്ങളിലും ഈ ക്ലാസുകളുമായി കടന്നു ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അതും സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
നാഗര്‍കോവിലിലെ കാര്‍മല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, എം.ജി.ആര് യൂണിവേഴ്സിറ്റി, ശ്രീ രാമകൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാ മെഡിക്കല്‍സ്, ഓപ്പണ്‍ ഇന്റര്‍നാഷ്ണല്‍ യൂണിവേഴ്സിറ്റി ഓഫ് കോമ്പ്ലിമെന്ററി മെഡിസിന്, നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റ് എന്നിവിടങ്ങളില്‍ നിന്നായി ബി.പി.റ്റി, അക്യുപങ്ങ്ചര്, എം.ബി.എ എന്നീ വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയിട്ടുണ്ട്.
കന്യാകുമാരിയിലായിരുന്നു ജനനം. പരേതനായ കെ. കരുണാകരന് പിള്ളയുടെയും വി. മുത്തുലക്ഷ്മിയുടെയും പുത്രനാണ് പി.കെ കുമാര്‍. ഭാര്യ വിജയലക്ഷ്മി തിരുവനന്തപുരം കോസ്മോപൊളിറ്റന്‍ ആശുപത്രിയില്‍ ഡയറ്റീഷ്യനായി ജോലി ചെയ്യുന്നു. വി.കെ കാര്‍ത്തിക, വി.കെ ദേവിക എന്നിങ്ങനെ രണ്ട് പെണ്മക്കളുണ്ട്.
കേരളാ പോലീസ് ഓറിയന്‍സ് ബയോ കെയര്‍ ലിമിറ്റഡ്, സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്സ്, പങ്കജ കസ്തൂരി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി, റ്റിയണ്സ് ഇന്‍ഫോസിസ് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റര്‍നാഷ്ണല്‍ ക്ലബ്ബ്, ഐ.സി.ഡി.എസ് പ്രൊജക്റ്റ്സ് എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍സ്പയര്‍ പേഴ്സണാലിറ്റി ട്രെയ്നിംഗ് പ്രോഗ്രാമുകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.
ടൊയോട്ടാ എറ്റിയോസ് കാര്‍ അവാര്‍ഡ്, ബെസ്റ്റ് ഇന്‍സ്പയര്‍ ട്രെയ്നര്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്‍സ്പയര്‍ ടി.വി എന്ന പേരിലുള്ള ടി.വി ചാനലിന്റെ പ്രൊഡ്യൂസര്‍ കൂടിയാണ് അദ്ദേഹം.
അദ്ദേഹത്തെ പരിചയപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി ഫോണ്‍ നമ്പറും ഇ മെയ്ല് ഐഡിയും ചുവടെ ചേര്‍ക്കുന്നു.
ഫോണ്‍: 934 94 94 922, ഇ മെയ്ല്: nicerkumar@gmail.com
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news