Flash News

കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ കേരളത്തിലേക്കയച്ചത് ഒരു ലക്ഷം കോടി

June 7, 2015 , സ്വന്തം ലേഖകന്‍

5a08b7b455c29c304dabcd194521e2e1_XLതിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം പ്രവാസി മലയാളികള്‍ കേരളത്തിലേക്കയച്ചത് ഒരു ലക്ഷം കോടി രൂപ. 2012-13 സാമ്പത്തിക വര്‍ഷത്തെക്കാള്‍ 17 ശതമാനത്തിലധികമാണ് 2014-15 സാമ്പത്തിക വര്‍ഷം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ മലയാളികള്‍ അയച്ച തുക. 1.1 ലക്ഷം കോടിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവാസി മലയാളികള്‍ കേരളത്തിലേക്കയച്ചത്. 2013-14 വര്‍ഷം ഇത് 93,884 കോടിയായിരുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ തദ്ദേശീയര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്‍െറ ഭാഗമായി മലയാളികളടക്കം ഇന്ത്യന്‍ തൊഴിലാളികളുടെ കാര്യത്തില്‍ അനിശ്ചിതത്വം നില്‍നില്‍ക്കുകയും നിരവധി പേര്‍ മടങ്ങുകയും ചെയ്യുന്നതിനിടയിലാണ് കേരളത്തിലേക്ക് വന്‍ തോതില്‍ പ്രവാസി പണമൊഴുകിയതെന്നത് ശ്രദ്ധേയമാണ്. വിദേശ മലയാളി നിക്ഷേപം പൊതുമേഖലാ ബാങ്കുകളില്‍ 64,700 കോടിയും സ്വകാര്യ ബാങ്കുകളില്‍ 44,900 കോടിയുമാണ്.

പ്രവാസി പണം സംസ്ഥാനത്ത് അമ്പത് ലക്ഷത്തിലധികം പേര്‍ക്ക് പ്രയോജനപ്പെടുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷം സാമൂഹികക്ഷേമ വകുപ്പ് നടത്തിയ പഠനത്തിലെ കണ്ടത്തെല്‍. കേരളത്തില്‍ നിന്നുള്ള 16.3 ലക്ഷം പ്രവാസികളില്‍ 88 ശതമാനവും പടിഞ്ഞാറന്‍ ഏഷ്യയിലാണ് ജോലി ചെയ്യുന്നത്. യു.എ.ഇയില്‍ 5.73 ലക്ഷവും സൗദി-4.50 ലക്ഷം, യു.എസ്- 78,000, യൂറോപ്പ്- 53,000, കാനഡ- 10,000, ആഫ്രിക്ക-7000 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്ക്.

ഐ.ടി, ആരോഗ്യമേഖലകളിലെ വളര്‍ച്ചയെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറ്റം വര്‍ധിച്ചിട്ടുമുണ്ട്. മലപ്പുറമാണ് പ്രവാസികളുടെ എണ്ണത്തില്‍ മുന്നില്‍-2.9 ലക്ഷം. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത് കോട്ടയം ജില്ലയില്‍ നിന്നാണ്- 58,500 പേര്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top