Flash News

വോട്ടിന് കോഴ: ചന്ദ്രബാബു നായിഡു വിവാദത്തില്‍

June 8, 2015 , ഷാഹിദ് വൈപ്പി

naidu-sir_bcclഹൈദരാബാദ്: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വോട്ടിന് കോഴ വിവാദത്തില്‍. തെലങ്കാന ലെജിസ്ലേറ്റിവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ നോമിനേറ്റ് എം.എല്‍.എക്ക് നായിഡു കോഴ വാഗ്ദാനം ചെയ്യുന്ന ഫോണ്‍സംഭാഷണം സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ചന്ദ്രബാബു നായിഡു വിവാദത്തില്‍ പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ തെലങ്കുദേശം പാര്‍ട്ടിക്ക് പിന്തുണ ഉറപ്പാക്കാന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എം.എല്‍.എ എല്‍വിസ് സ്റ്റീഫന്‍സണിന് കോഴ നല്‍കാന്‍ ശ്രമിച്ച സംഭവം നായിഡുവിന്റെ അറിവോടെയാണെന്ന് സൂചന നല്‍കുന്നതാണ് ശബ്ദരേഖ. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ന്യൂസ് ചാനലാണ് ശബ്ദരേഖ പുറത്തിവിട്ടത്.

വോട്ടിന് കോഴ വിവാദത്തില്‍ ടി.ഡി.പി നിയമസഭാംഗം രേവനാഥ് റെഡ്ഡി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. എല്‍വിസ് സ്റ്റീഫന്‍സണ്‍ എം.എല്‍ എയ്ക്ക് 50 ലക്ഷം കൈമാറാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്. കോഴ നല്‍കാന്‍ ശ്രമിച്ചത് ചന്ദ്രബാബു നായിഡുവിന്റെ അറിവോടെയാണെന്ന് തെലങ്കാന ആഭ്യന്തരമന്ത്രി ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടത് ചന്ദ്രബാബു നായിഡുവിന്റെ ശബ്ദമല്ലെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണെന്നും സര്‍ക്കാര്‍ ആരോപിച്ചു.

ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം നടന്നിട്ടുണ്ടെന്ന് ടി.ഡി.പിയും ചന്ദ്രശേഖര റാവുവിന്റെ ടി.ആര്‍.എസും പര്‌സപരം ആരോപിച്ചിരുന്നു. ടി.ഡി.പി എം.എല്‍.എമാരുടെ ഫോണ്‍ ചോര്‍ത്തിയതിന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ വിശാഖപട്ടണം പോലിസ് കേസെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top