കടകംപള്ളി ഭൂമി തട്ടിപ്പ്: സലിംരാജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം

19601തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതികള്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം നല്കിയത്.

ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടു സി.ബി.ഐ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. എന്നാല്‍, ഈ വാദത്തെ മറികടന്നാണ് സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചത്.

ആസൂത്രിതമായ തട്ടിപ്പാണു പ്രതികള്‍ നടത്തിയിട്ടുള്ളതെന്നും ഇതിനു പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഒന്നാംപ്രതി സി.കെ ജയറാം, രണ്ടാം പ്രതിയും സലീംരാജിന്റെ സഹോദരീ ഭർത്താവുമായ സി.എച്ച് അബ്ദുൾ മജീദ്, മൂന്നാം പ്രതി എ നിസാർ, പത്താം പ്രതി എ.എം അബ്ദുൾ അഷറഫ് എന്നിവരും 24 ആം പ്രതിയും ഡെപ്യൂട്ടി തഹസീൽദാറുമായ വിദ്യോദയ കുമാർ, 28ആം പ്രതി എസ്.എം സലീം എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment