Flash News

പി.ഐ.ഒ കാര്‍ഡ് കൈവശമുള്ളവര്‍ ഉടന്‍ ഒ.സി.ഐ കാര്‍ഡിന് അപേക്ഷിക്കണം

June 10, 2015 , പി.പി ചെറിയാന്‍

pio

പി.ഐ.ഒ (പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡ് കൈവശമുള്ളവര്‍ ഓ.സി.ഐ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) കാര്‍ഡിനുള്ള അപേക്ഷകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. സെപ്റ്റംബര്‍ 30നാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.

പി.ഐ.ഒ, ഒ.സി.ഐ കാര്‍ഡുകള്‍ ഒന്നാക്കുന്നതിനെ കുറിച്ചു അഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് ഇങ്ങനെ ഒരു വിജ്ഞാപനം പുറത്തു വന്നിട്ടുള്ളത്.

ഒ.സി.ഐ കാര്‍ഡിന് അപേക്ഷിക്കുവാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 9 വരെ കാലാവധിയുള്ള പി.ഐ.ഒ കാര്‍ഡ് ഉടമസ്ഥര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.immigrationdirect.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top