Flash News

ഹോട്ടലുകള്‍ ഈ മാസം 29ന് അടച്ചിടും

June 11, 2015 , സ്വന്തം ലേഖകന്‍

22TVKIHOTEL_STRIKE_1152016f_0കൊച്ചി: വില നിയന്ത്രണം, വില ഏകീകരണം, ക്ലാസിഫിക്കേഷന്‍ എന്നിവ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകള്‍ ഈ മാസം 29ന് അടച്ചിട്ട് സൂചനപണിമുടക്കും നിയമസഭ സമ്മേളിക്കുന്ന അന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണയും നടത്താന്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്‍റ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹകസമിതി തീരുമാനിച്ചു.

വിദേശ കുത്തകകള്‍ക്ക് ഹോട്ടല്‍ രംഗത്തേക്ക് കടന്നുവരാനായി അവസരമൊരുക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത്. വില നിയന്ത്രണം നടപ്പാക്കുന്നതിനുമു മ്പ് വിപണിയിലെ വില നിയന്ത്രിക്കുകയാണ് വേണ്ടത്. ഒരിക്കല്‍ പോലും വില നിയന്ത്രിക്കാനായിട്ടില്ല. പുതിയ നടപടി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും കാന്‍റീനുകള്‍ക്കും ബാധകമാക്കുന്നില്ല. അതില്‍ വിവേചനമുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top