Flash News

ഫെയ്സ്ബുക്കില്‍ അനാവശ്യ പോസ്റ്റിംഗ് ചെയ്യുന്നവര്‍ ജാഗ്രതൈ

June 12, 2015 , `

facebook-virusന്യൂയോര്‍ക്ക്: നീണ്ട ഇടവേളയ്ക്ക് ശേഷം ഫെയ്സ്ബുക്കിന് വീണ്ടും വൈറസ് ബാധ. അശ്ലീല വൈറസുകളാണ് ഫെയ്സ്ബുക്ക് പേജുകളെ അറ്റാക്ക് ചെയ്യുന്നത്. നേരത്തെ ഫെയ്സ്ബുക്കില്‍ സമാനമായ രീതിയില്‍ വൈറസ് പടര്‍ന്നിരുന്നെങ്കിലും അതിനെ തരണം ചെയ്യാനുള്ള നടപടികള്‍ ഫെയ്സ്ബുക്ക് അധികൃതര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നു ഫെയ്സ്ബുക്കിനെ വീണ്ടും വൈറസ് ബാധിച്ചിരിക്കുകയാണ്.

ഫെയ്സ്ബുക്ക് പേജുകളില്‍ കടന്നു കയറുന്ന വൈറസ് മറ്റുള്ളവരെയും ടാഗ് ചെയ്യുന്നതോടെയാണ് ആക്ടീവ് ആകുന്നത്. തുടര്‍ന്ന് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സുഹൃത്തുക്കളുടെ പേജുകളിലും ഗ്രൂപ്പുകളിലേക്കും തല്‍ക്ഷണം വൈറസ് പടരും. വൈറസ് ബാധിച്ചയാളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെയാണ് വൈറസ് മറ്റു പേജുകളിലേക്കും പടരുന്നത്.

അനാവശ്യ പോസ്റ്റിംഗ് ചെയ്യുന്നവര്‍, മറ്റുള്ളവര്‍ ടാഗ് ചെയ്യുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവര്‍, വീഡിയോ ഷെയറിംഗ്, വിവിധ കമ്പനികള്‍ നല്‍കുന്ന ഓഫറുകള്‍ സ്വീകരിച്ച് അവര്‍ പറയുന്ന സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരെല്ലാം വഴിയാണ് വൈറസുകള്‍ കടന്നുകൂടുന്നതെന്ന് ഫെയ്സ് ബുക്ക് അധികൃതര്‍.

നിങ്ങളുടെ പേരിനൊപ്പം നിങ്ങളുടെ വിഡിയോ ഓണ്‍ലൈനില്‍ ട്രെന്‍ഡിങ് ആകുന്നുണ്ടെന്നും ഇത് ലോകം മുഴുവന്‍ കാണുന്നുണ്ടെന്നും വിശദീകരിച്ചാണ് വിഡിയോ കാണാന്‍ ആവശ്യപ്പെടുന്നത്. ലിങ്കില്‍ അബന്ധത്തിലെങ്ങാനും ക്ലിക്ക് ചെയ്താല്‍ പിന്നെ സുഹൃത്തുകള്‍ക്കും വീഡിയോ എത്തും. കൂടാതെ സ്വന്തം ടൈംലൈനില്‍ അശ്ലീല ചിത്രവും വിഡിയോയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യും.

ഇത്തരത്തില്‍ വിഡിയോ പോയിക്കഴിഞ്ഞാല്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സമാധാനം പറയേണ്ട അവസ്ഥായാണ് വൈറസ് ബാധിച്ച ഫെയ്സ്ബുക്ക് ആളുകള്‍ക്ക്. പലരും നാണക്കേട് സഹിക്കാനാകാതെ ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നുമുണ്ട്. വൈറസിനെ തുരത്താനുള്ള നടപടികള്‍ ഫെയ്സ്ബുക്ക് ആരംഭിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top