Flash News

ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ പ്രകോപന പ്രസ്താവനകള്‍

June 12, 2015 , സ്വന്തം ലേഖകന്‍

parves musharafന്യൂഡല്‍ഹി: മ്യാന്മറില്‍ ഭീകരരെ തുരത്തിയ ഇന്ത്യന്‍ സൈനിക നടപടിയുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ പാക്കിസ്ഥാനില്‍ പ്രസ്താവനായുദ്ധം പൊടിപൊടിക്കുന്നു. പാകിസ്താന്‍ മുന്‍ ഭരണാധികാരി പര്‍വേസ് മുശറഫാണ് ഇന്ത്യക്കെതിരെ ഭീഷണിയുമായി രംഗത്തത്തെിയത്. തങ്ങളുടെ കൈയിലുള്ള ആണവായുധം ആഘോഷത്തിന് സൂക്ഷിച്ചിട്ടുള്ളതല്ലന്നും രാജ്യസുരക്ഷക്കു വേണ്ടിയാണെന്നും മുശറഫ് പറഞ്ഞു. പാകിസ്താനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ഇന്ത്യയുടേത്. ആവശ്യമുണ്ടെങ്കില്‍ ആണവായുധം പരീക്ഷാന്‍ മടിക്കില്ല. പാകിസ്താന്‍ ചെറിയ ശക്തിയല്ല. ആണവായുധ ശക്തിയാണ്. അനാവശ്യമായി പാകിസ്താനെ പ്രകോപിപ്പിക്കരുത്. പാകിസ്താനെ ആണവായുധ മുക്തമാക്കാനുള്ള ഇന്ത്യന്‍ ശ്രമം നടക്കില്ല -മുശറഫ് പറഞ്ഞു.

ഭീകരവാദത്തിന് അഭയമേകുന്ന അയല്‍ക്കാര്‍ക്കുള്ള സന്ദേശമാണ് മ്യാന്മറിലെ സൈനിക നടപടിയെന്ന് വാര്‍ത്താ വിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യക്കാര്‍ക്കുനേരെ ആക്രമണം നടന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന സൂചനയും മന്ത്രി നല്‍കി. ഇതിന് മറുപടിയായി, പാകിസ്താന്‍ മ്യാന്മറിനെ പോലെയല്ലന്ന് പാകിസ്താന്‍ ആഭ്യന്തരമന്ത്രി നിസാര്‍ അലി ഖാന്‍ വ്യക്തമാക്കി. ഇന്ത്യയുടെ പുതിയ പ്രതിരോധ രീതിയെപ്പറ്റി ഭയമുള്ളവര്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പരീകര്‍ പാകിസ്താനെ പേരെടുത്തുപറയാതെ തിരിച്ചടിച്ചു.

പാകിസ്താന്‍ സെനറ്റ് ഇന്ത്യന്‍ പ്രസ്താവനകള്‍ക്കെതിരെ പ്രമേയം പാസാക്കി. പ്രസ്താവനകള്‍ പ്രകോപനപരവും ശത്രുതാപരവുമാണെന്നും ഇന്ത്യയുടെ ആധിപത്യ മനോഭാവമാണ് പ്രതിഫലിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി.

ബംഗ്ലാദേശ് പര്യടനത്തിനിടെ, പാകിസ്താന്‍ ഇന്ത്യയില്‍ അസ്വസ്ഥ സൃഷ്ടിക്കുകയാണെന്നും ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി മോദി നടത്തിയ പ്രസ്താവന പ്രമേയത്തില്‍ എടുത്തുപറയുന്നു. അതിര്‍ത്തി കടന്ന് ആക്രമിക്കുമെന്ന ഇന്ത്യയുടെ പ്രസ്താവന അംഗീകരിക്കാനാകില്ലന്നും ഏതു സാഹചര്യത്തിലും അതിര്‍ത്തി ലംഘിക്കാന്‍ പാകിസ്താന്‍ അനുവദിക്കില്ലന്നും പ്രമേയം വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top