Flash News

TCS, Infosys face US probe for H-1B visa violations – എച്ച് വണ്‍ ബി വിസാ ലംഘനം; ടാറ്റാ കണ്‍സള്‍ട്ടന്‍സി, ഇന്‍ഫോസിസ് കമ്പനികള്‍ക്കെതിരെ അമേരിക്കയില്‍ അന്വേഷണം

June 12, 2015 , സ്വന്തം ലേഖകന്‍

Untitledവാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസ ചട്ടങ്ങള്‍ ലംഘിച്ചതായ ആരോപണത്തില്‍ ഇന്ത്യന്‍ എെടി കമ്പനികള്‍ക്കെതിരെ അമെരിക്ക അന്വേഷണം ആരംഭിച്ചു. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ്, ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ക്കെതിരെയാണ് അമെരിക്കന്‍ തൊഴില്‍ വകുപ്പ് അന്വേഷണം ആരംഭിച്ചത്. വാള്‍ട്ട് ഡിസ്നി പോലുള്ള സ്ഥാപനങ്ങള്‍ അമെരിക്കന്‍ പൗരന്മാരെ ഒഴിവാക്കി എച്ച് വണ്‍ ബി വിസയിലെത്തിയ ഇന്ത്യക്കാരെ നിയമിക്കുന്നതായി അമെരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യയിലെ നിരവധി ഐ.ടി. കമ്പനികളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്ന് യു.എസ്. കോണ്‍സുലേറ്റ്. ഐ.ടി. വിദഗ്ധരെ അമേരിക്കയിലേക്ക് കൊണ്ടുവരുന്ന ഏജന്‍സികളും കമ്പനികളും കര്‍ശന നിരീക്ഷണത്തിലാണെന്നും, വിസാ ചട്ട ലംഘനം നടത്തിയിട്ടുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടാല്‍ ഭീമമായ പിഴയും ആജീവനാന്ത വിലക്കും നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍. കരാര്‍ വ്യവസ്ഥയില്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുവരുന്ന ഐ.ടി. പ്രൊഫഷണല്‍സിനെ കരാറിന്റെ കാലാവധി കഴിയുമ്പോള്‍ മറ്റു കമ്പനികള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് തൊഴില്‍ വകുപ്പ് പറയുന്നു.

ഡിസ്‌നി വേള്‍ഡിലെ 250-ഓളം ജോലിക്കാരെ പിരിച്ചുവിട്ട് ഇന്ത്യയില്‍ നിന്നുള്ള ഐ.ടി.കളെ നിയമിക്കാനുള്ള നീക്കത്തിനെതിരെ പരാതി ലഭിച്ചതനുസരിച്ചാണ് അന്വേഷണം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  ഈ സാഹചര്യത്തിലാണ് അമെരിക്ക അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ എച്ച് വണ്‍ ബി വിസയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതുള്‍പെടെയുള്ള നടപടികളിലേക്ക് അമെരിക്ക നീങ്ങിയേക്കും.

ഇന്ത്യന്‍ കമ്പനികളുടെ താല്‍ക്കാലിക വിസയില്‍ എത്തിയ 500 സാങ്കേതിക വിദഗ്ധരെയാണ് സതേണ്‍ കാലിഫോര്‍ണിയ എഡിസന്‍ എന്ന കമ്പനി നിയമിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇല്ലിനോയി സെനറ്റര്‍ റിച്ചാര്‍ഡ് ഡര്‍ബിനും അലബാമ സെനറ്റര്‍ ജെഫ് സെഷല്‍സുമാണ് തൊഴില്‍ വകുപ്പിന് അന്വേഷണം ആവശ്യപ്പെട്ടത്. ഇന്ത്യയുടെ നിരന്തരമുള്ള സമ്മര്‍ദ്ദഫലമായി വിസ നിബന്ധനകളില്‍ യു.എസ്. കോണ്‍സുലേറ്റ് കഴിഞ്ഞ ഡിസംബറില്‍ ഇളവ് അനുവദിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top