വിഷപച്ചക്കറിക്കെതിരെ തമിഴ്നാട് സര്‍ക്കാറും

vegitablesതിരുവനന്തപുരം: വിഷപച്ചക്കറിക്കെതിരെ തമിഴ്നാട്ടില്‍ കര്‍ശന പരിശോധനക്ക് നിര്‍ദേശം നല്‍കി. തമിഴ്നാട്ടിലെ എല്ലാ കീടനാശിനി വില്‍പനകേന്ദ്രങ്ങളിലും പരിശോധന നടത്താനാണ് തമിഴ്നാട് ഹോര്‍ട്ടികള്‍ചര്‍ ഡയറക്ടറുടെ നിര്‍ദേശം. കേരളത്തിന്‍െറ ആശങ്ക പരിഹരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.

കര്‍ഷകരെ ബോധവത്കരിക്കാനും കീടനാശിനിപ്രയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തമിഴ്നാട് ഉദ്യോഗസ്ഥതലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഈ വിഷയത്തില്‍ കേരളത്തിന്റെ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലേക്ക് പഴങ്ങളും പച്ചക്കറികളും എത്തിക്കുന്ന ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് മാതൃകാപരമായ നിലപാടാണിത്.

പൊതുജനാരോഗ്യകാര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങളുടെ സഹകരണം ശക്തമാക്കും. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗം ജൂലൈ ആദ്യവാരം തിരുവനന്തപുരത്ത് ചേരും. വിഷലിപ്തമായ അന്യസംസ്ഥാന പച്ചക്കറികള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി. പച്ചക്കറികള്‍ എവിടെനിന്ന് കൊണ്ടുവരുന്നെന്നും എവിടേക്ക് കൊണ്ടുപോകുന്നെന്നും കൃത്യമായ വിവരം ശേഖരിച്ചുവരികയാണ്. ഇത് തുടര്‍നടപടികള്‍ക്ക് സഹായകമാകും. കീടനാശിനികള്‍ അമിതമായി ഉപയോഗിക്കുന്ന തോട്ടങ്ങളെയും അവയുടെ വിപണികളും തിരിച്ചറിഞ്ഞ് വിലക്ക് ഏര്‍പ്പെടുത്തും.

Print Friendly, PDF & Email

Leave a Comment