നെടുമ്പാശ്ശേരി വിമാനത്താവള കമ്പനിക്ക് 144.58 കോടി ലാഭം

cialകൊച്ചി: കൊച്ചിന്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് 2014-15 സാമ്പത്തിക വര്‍ഷം 413.96 കോടി രൂപയുടെ വരുമാനം. നികുതി കിഴിച്ചുള്ള ലാഭം 144.58 കോടിയും. 21 ശതമാനമാണ് ലാഭവിഹിതം. കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്.

മുന്‍ വര്‍ഷത്തെക്കാള്‍ മൊത്തം വരുമാനത്തില്‍ 14.55 ശതമാനവും ലാഭത്തില്‍ 16.25 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. 2013-14ല്‍ 361.39 കോടിയായിരുന്നു വരുമാനം. 124.42 കോടി ലാഭവും. 18 ശതമാനമായിരുന്നു ലാഭവിഹിതം.

ആറു രാജ്യങ്ങളില്‍നിന്ന് 18,000ത്തിലേറെ പേര്‍ക്ക് സിയാലില്‍ നിക്ഷേപമുണ്ട്. ബോര്‍ഡ് നിര്‍ദേശം വാര്‍ഷിക പൊതുയോഗം അംഗീകരിച്ചാല്‍ മൊത്തം 153 ശതമാനം ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് തിരിച്ചു നല്‍കാന്‍ കഴിയും. 100 കോടി രൂപയുടെ ഓഹരിവിഹിതമുള്ള സംസ്ഥാന സര്‍ക്കാറിന് ഈ വര്‍ഷത്തെ ലാഭവിഹിതംകൂടി ലഭിക്കുമ്പോള്‍ മൊത്തം153 കോടി തിരികെ കിട്ടും. ആഗസ്റ്റ് 18ന് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളിലാണ് ഈ വര്‍ഷത്തെ പൊതുയോഗം.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 64 ലക്ഷത്തിലേറെപ്പേര്‍ കൊച്ചി വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. 21 ശതമാനമാണ് വളര്‍ച്ച നിരക്ക്. വരുമാനത്തിന്‍െറ 60 ശതമാനത്തോളം കമേഴ്സ്യല്‍, ഡ്യൂട്ടി ഫ്രീ തുടങ്ങിയവയിലൂടെയാണ് ലഭിച്ചത്. 64,935 ടണ്‍ ചരക്കാണ് 2014-15ല്‍ സിയാല്‍ കാര്‍ഗോ കൈകാര്യം ചെയ്തത്.

Print Friendly, PDF & Email

Related News

Leave a Comment