ദിലീപ്കുമാറിനെ ഭാരതരത്നക്ക് പരിഗണിക്കുന്നു

Dilip_Kumarന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് നടന്‍ ദിലീപ്കുമാറിന് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്ന നല്‍കുന്നത് കേന്ദ്രസര്‍ക്കാറിന്‍െറ പരിഗണനയില്‍. ഭാരത് രത്നക്ക് പരിഗണിക്കുന്നതിന് 94കാരനായ ദിലീപ്കുമാറിനെ കുറിച്ച് വിവിധ ഏജന്‍സികളില്‍നിന്ന് സര്‍ക്കാര്‍ വിവരം ശേഖരിച്ചുവരുകയാണ്. ആറുദശകം നീണ്ട ചലച്ചിത്ര ജീവിതത്തിനുടമയായ ദിലീപ്കുമാര്‍ ഇന്ത്യന്‍ സിനിമയിലെ ‘ദുരന്തനായകന്‍’ എന്നാണറിയപ്പെടുന്നത്.

1991പത്മഭൂഷണ്‍, 94ല്‍ ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ്, 2015ല്‍ പത്മവിഭൂഷണ്‍ ബഹുമതികള്‍ ലഭിച്ച അദ്ദേഹത്തെ രാജ്യസഭയിലേക്കും നാമനിര്‍ദേശം ചെയ്തിരുന്നു.1922ല്‍ പാകിസ്താനില്‍ ജനിച്ച ദിലീപ്കുമാറിന് 1997ല്‍ പാകിസ്താന്‍ സര്‍ക്കാര്‍ തങ്ങളുടെ ഏറ്റവുംവലിയ സിവിലിയന്‍ ബഹുമതിയായ നിഷാന്‍-ഇ-ഇംതിയാസ് സമ്മാനിച്ചിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment