വോട്ടിങ് സമയം നേരത്തെ ബുക്ക് ചെയ്യാന്‍ അവസരമൊരുങ്ങുന്നു

voteന്യൂഡല്‍ഹി: വോട്ടര്‍മാര്‍ക്ക് സൗകര്യപ്രദമായ സമയം നേരത്തെ ബുക് ചെയ്ത് വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ദിവസം രാവിലെ എട്ടിനും മൂന്നിനുമിടക്ക് എസ്.എം.എസിലൂടെയോ ഫോണ്‍ ചെയ്തോ വോട്ടര്‍ക്ക് താല്‍പര്യമുള്ള സമയം പോളിങ് സ്റ്റേഷനില്‍ അറിയിക്കാം.

വോട്ടര്‍മാര്‍ക്ക് ടോക്കണ്‍ നല്‍കിയ ശേഷം അതത് സമയങ്ങളില്‍ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നതിനെ കുറിച്ചും കമീഷന്‍ ആലോചിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ഇലക്ഷന്‍ കമീഷണര്‍ ഉമേഷ് സിന്‍ഹ പറഞ്ഞു.

കൂടുതല്‍ വോട്ടര്‍മാരെ പോളിങ് സ്റ്റേഷനിലത്തെിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി വോട്ടര്‍ സ്ലിപ്പുകള്‍ മൊബൈല്‍ ഫോണിലൂടെ ലഭ്യമാക്കുന്നതിനെ കുറിച്ചും കമീഷന്‍ ആലോചിക്കുന്നുണ്ട്. ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പുകള്‍ ലഭിക്കാത്തതുമൂലം വോട്ട് ചെയ്യാന്‍ സാധിക്കുന്നില്ലന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനത്തെ കുറിച്ച് കമീഷന്‍ ആലോചിക്കുന്നത്.

അഭയാര്‍ഥികളെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ കമ്മിറ്റി രൂപവത്കരിച്ചു. ഇവരുടെ എണ്ണത്തെക്കുറിച്ച് ഒൗദ്യോഗിക കണക്ക് ലഭിക്കാത്തതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment