വണ്ണാത്തിക്കിളി ഇനി വെറും കിളിയല്ല; ബ്രിട്ടന്റെ ദേശിയപക്ഷിയായി വണ്ണാത്തിക്കിളിയെ തിരഞ്ഞെടുത്തു

1434099260-5798ലണ്ടന്‍: ബ്രിട്ടന്റെ ദേശിയപക്ഷിയായി വണ്ണാത്തിക്കിളിയെ തിരഞ്ഞെടുത്തു. കഴിഞ്ഞദിവസം ദേശീയാടിസ്ഥാനത്തില്‍ നടന്ന വോട്ടിങ്ങില്‍ രണ്ടു ലക്ഷം വോട്ടോടെയാണ് ബ്രിട്ടീഷ് മൂങ്ങയെ പിന്നിലാക്കി വണ്ണാത്തിക്കിളി ഒന്നാമതായത്. ഇതോടെ ദേശീയ പക്ഷിയില്ലാത്ത രാജ്യമെന്ന നാണക്കേടില്‍നിന്ന് ബ്രിട്ടന്‍ രക്ഷപ്പെട്ടു.

സ്കൂളുകളില്‍ ബാലറ്റ് പെട്ടിവെച്ചും പോസ്റ്റലായും നടന്ന വോട്ടെടുപ്പിനു പുറമെ ഓണ്‍ലൈനായും സൗകര്യമൊരുക്കിയായിരുന്നു ദേശീയ പക്ഷിക്കായി തെരഞ്ഞെടുപ്പ് നടത്തിയത്. 60ഓളം പക്ഷികളില്‍ നിന്ന് 10 വിദഗ്ധരുടെ ചര്‍ച്ചകള്‍ക്കൊടുവില്‍ 10 പക്ഷികളാണ് അവസാന റൗണ്ടിലുണ്ടായിരുന്നത്. ബ്രിട്ടീഷ് ആഘോഷങ്ങളില്‍ എന്നും സുപ്രധാന സ്ഥാനം വഹിച്ചിരുന്ന പക്ഷിയെന്ന നിലക്കാണ് വോട്ടെടുപ്പില്‍ വണ്ണാത്തിക്കിളിയെ ഉള്‍പ്പെടുത്തിയത്.

Print Friendly, PDF & Email

Leave a Comment