Flash News

പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് കുര്യന്‍ (77) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

June 15, 2015 , ബിജു ചെറിയാന്‍

gkurian

ന്യൂജേഴ്‌സി : ആദ്യകാല അമേരിക്കന്‍ കുടിയേറ്റ മലയാളിയും, പ്രശസ്ത സാഹിത്യകാരനുമായ ജോര്‍ജ് കുര്യന്‍ (77) ജൂണ്‍ 15-ാം തിയതി തിങ്കളാഴ്ച വെളുപ്പിന് ന്യൂജേഴ്‌സിയിലെ ബ്ലൂംഫീല്‍ഡില്‍ നിര്യാതനായി. ഏതാനും മാസങ്ങളായി രോഗാവസ്ഥയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട് ന്യൂജേഴ്‌സിയില്‍ നടക്കും.

കോട്ടയം മീനടം മണിമലപ്പറമ്പില്‍ കുടുംബാംഗമാണ് പരേതന്‍. കാക്കനാട് എരുമത്താനത്ത് കുടുംബാംഗമായ അന്നമ്മയാണ് സഹധര്‍മ്മിണി.

ആഷ (കാലിഫോര്‍ണിയ), അനീഷ (ന്യൂജേഴ്‌സി), അനില്‍ ( കാലിഫോര്‍ണിയ) എന്നിവര്‍ മക്കളും, മാര്‍ക്ക് ഫാരീസ് (കാലിഫോര്‍ണിയ), സെഫി ഫിലിപ്പ് (ന്യൂജേഴ്‌സി), ആഞ്ചല (കാലിഫോര്‍ണിയ) എന്നിവര്‍ മരുമക്കളുമാണ്. Cullen, Aiyla, Ariyana, Jayan, Noah എന്നിവര്‍ കൊച്ചുമക്കളുമാണ്.

അദ്ധ്യാപന-സാഹിത്യമേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജോര്‍ജ് കുര്യന്‍ നാലര പതിറ്റാണ്ടു കാലം അമേരിക്കന്‍ പ്രവാസി സമൂഹത്തില്‍ തിളങ്ങി നിന്ന വ്യക്തിപ്രഭാവനാണ്. ആര്‍ട്‌സ്, ടീച്ചിംഗ് എന്നീ വിഷയങ്ങളില്‍ ബിരുദവും ബിസിനസ്സ് അഡ്‌മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടിയ അദ്ദേഹം മണിപ്പൂരില്‍ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് നാഗാലാന്റ് ഗവണ്മെന്റ് സ്‌കൂളില്‍ പ്രഥമാധ്യാപകനായി.

1968-ല്‍ എത്യോപ്യയില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിക്കുവാന്‍ ഡല്‍ഹിയില്‍ എത്തിച്ചേരുന്നത് ജീവിതത്തില്‍ വഴിത്തിരിവായി. 1971-ല്‍ അദ്ധ്യാപകനായി, അമേരിക്കയില്‍ ഔദ്യോഗിക ജീവിതമാരംഭിച്ചു. ഇംഗ്ലീഷ്-മലയാള സാഹിത്യ രംഗത്ത് സമഗ്ര സംഭാവനകള്‍ നടത്തിയിട്ടുള്ള അദ്ദേഹം നിരവധി ചെറുകഥകള്‍, നോവല്‍, നാടകങ്ങള്‍, ബാലസാഹിത്യകൃതികള്‍, എന്നിവ രചിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ Amazon.com പബ്ലിഷ് ചെയ്ത “Nagaland Chronicle-Over the Hills and Down the Valleys” എന്ന നോവല്‍ ഇതിനോടകം ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ഇതിന്റെ മലയാള പരിഭാഷ “മലകളും താഴ് വരകളും” എന്ന പേരില്‍ നാഷണല്‍ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. New World stories.com ചീഫ് എഡിറ്ററാണ്.

ന്യൂജേഴ്‌സി ക്ലിഫ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ് പരേതന്‍. വിശദവിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ഏബ്രഹാം (973) 338-7268


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top