നഴ്സിങ് റിക്രൂട്ട്മെന്‍റ് കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അറസ്റ്റില്‍

nursing recruitment arrestകൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്‍റ് കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കൊല്ലം തങ്കശ്ശേരി സ്വദേശി എല്‍.അഡോല്‍ഫിനെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.

അല്‍ സറാഫാ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി നടത്തിയ കോടികളുടെ തട്ടിപ്പിലടക്കം പങ്കാളിയാണ് അഡോല്‍ഫ്. അല്‍സറാഫാ കണ്‍സള്‍ട്ടന്‍സിക്കെതിരെ നല്‍കിയ പരാതി അട്ടിമറിച്ചെന്ന ഒരു ഉദ്യോഗാര്‍ഥിയുടെ പരാതിയത്തെുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ക്ക് കേസില്‍ പങ്കുള്ളതായി സൂചന ലഭിച്ചത്.

കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായുള്ള കരാര്‍ പ്രകാരം നിയമനത്തിന് 19,500 രൂപയേ വാങ്ങാവൂ. ഇതിന് പകരം 19.5 ലക്ഷം രൂപ വീതം വാങ്ങിയത് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്‍െറ ഒത്താശയോടെയാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഉദ്യോഗാര്‍ഥികള്‍ ഏജന്‍സികളുടെ ചൂഷണത്തിനിരയാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഇവര്‍ക്ക് ഒത്താശ ചെയ്ത് വന്‍ തുക നേടിയതായാണ് സി.ബി.ഐ സംശയിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment