Flash News

വ്യാജ എ.ടി.എം കാര്‍ഡ് നിര്‍മിച്ച് പണം തട്ടി

June 15, 2015 , സ്വന്തം ലേഖകന്‍

BL07_01_ATM1_1045723eആലപ്പുഴ: എ.ടി.എം കാര്‍ഡിന്‍െറ പിന്‍ നമ്പര്‍ ഹാക്ചെയ്ത് വ്യാജ കാര്‍ഡ് നിര്‍മിച്ച് പണം അപഹരിക്കുന്ന യുവാവ് പിടിയില്‍. ചാലക്കുടി സ്വദേശി ജിന്‍േറാ ജോയ് (30) ആണ് പിടിയിലായത്.

ദുബൈയില്‍ കഴിയുന്ന കാഞ്ഞങ്ങാട് സ്വദേശി ഫഹദാണ് വ്യാജ കാര്‍ഡ് നിര്‍മിക്കാന്‍ നേതൃത്വം നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു. ജിന്‍േറാ ആലപ്പുഴ പുന്നമടയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ ഫ്രണ്ട് ഓഫിസറായി ജോലിചെയ്യുകയായിരുന്നു. റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശി രഘുകുമാറിന്‍െറ എ.ടി.എം കാര്‍ഡാണ് വ്യാജമായി നിര്‍മിച്ച് തട്ടിപ്പുനടത്തിയത്.

എ.ടി.എം കാര്‍ഡ് ഹോട്ടല്‍ പേമെന്‍റിന് നല്‍കിയപ്പോള്‍ അതിലെ നമ്പറുകള്‍ നോട്ട്ചെയ്ത് ഫഹദിനെ അറിയിച്ചു. തുടര്‍ന്ന്, ജിന്‍േറാ തന്‍െറ കൈവശം സൂക്ഷിച്ചിരിക്കുന്ന ജി.പി.എസ് സംവിധാനമുള്ള കാര്‍ഡ് ഡിവൈസില്‍ സ്വൈപ് ചെയ്യുകയും ദുബൈയില്‍ ഇരുന്ന് ഫഹദ് കമ്പ്യൂട്ടര്‍ ഹാക് ചെയ്ത് പാസ്‌വേഡ് അടക്കം കാര്‍ഡിന്‍െറ എല്ലാ വിവരങ്ങളും സ്വന്തമാക്കുകയുമായിരുന്നു. പിന്നെ ഡ്യൂപ്ളിക്കേറ്റ് കാര്‍ഡ് നിര്‍മിച്ച് കൊറിയര്‍ വഴി ജിന്‍േറാക്ക് അയച്ചുകൊടുത്തു. ഈ കാര്‍ഡ് ഉപയോഗിച്ച് ജിന്‍േറാ എസ്.ബി.ടിയുടെ എ.ടി.എമ്മില്‍നിന്ന് 60,000 രൂപയും എസ്.ബി.ഐയുടെ എ.ടി.എമ്മില്‍നിന്ന് 40,000 രൂപയും രഘുകുമാറിന്‍െറ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചു. അപഹരിക്കുന്ന പണത്തിന്‍െറ 10 ശതമാനം ജിന്‍േറാക്ക് എന്നായിരുന്നു വ്യവസ്ഥ. പണം പിന്‍വലിക്കുന്നതിന്‍െറ മെസേജ് രഘുകുമാറിന്‍െറ മൊബൈലില്‍ എത്തിയതാണ് ജിന്‍േറായെ സംശയിക്കാനും അറസ്റ്റിലേക്ക് നയിക്കാനും ഇടയാക്കിയത്.

കൂടാതെ, പ്രതി കാര്‍ഡ് ഉപയോഗിച്ച് നേപ്പാളില്‍നിന്ന് ഒരു ലക്ഷം രൂപയുടെ പര്‍ചേസ് നടത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫഹദുമായി ചേര്‍ന്നായിരുന്നു ഇത്. ബംഗളൂരുവില്‍ ഒരു കേസില്‍ അറസ്റ്റിലായ ഫഹദിന്‍െറ പാസ്പോര്‍ട്ട് പൊലീസ് കണ്ടു കെട്ടിയതാണ്. ഇക്കാരണത്താല്‍ ഇയാള്‍ നേപ്പാളിലെത്തി ഒരു യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച് അവിടെ താമസമാക്കി. അവിടെനിന്ന് പാസ്പോര്‍ട്ട് സംഘടിപ്പിച്ചാണ് ദുബൈക്ക് കടന്നതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയില്‍നിന്ന് തട്ടിപ്പിന് ഉപയോഗിച്ചിരുന്ന കാര്‍ഡ് ഡിവൈസ് കൂടാതെ 19 എ.ടി.എം കാര്‍ഡുകള്‍, അഞ്ച് മൊബൈല്‍ സിം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, 99,400 രൂപ എന്നിവ പൊലീസ് കണ്ടെടുത്തു. എം.കോം കഴിഞ്ഞ് സി.എക്കും പഠിച്ചിട്ടുള്ള ജിന്‍േറാക്ക് ഷെയര്‍മാര്‍ക്കറ്റില്‍ വലിയനഷ്ടം സംഭവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പണമുണ്ടാക്കാന്‍ എളുപ്പവഴി കണ്ടെത്തുകയായിരുന്നു. ഇയാളുടെ സഹോദരി ഡോക്ടറാണ്. ഫഹദിനെ പിടികൂടാന്‍ ഇന്‍റര്‍പോളിന്‍െറയടക്കം സഹായം തേടും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top