ഞാന്‍ യഥാര്‍ഥ മുസ്ലിം -സാക്ഷി മഹാരാജ്

19967ന്യൂഡല്‍ഹി: സൂര്യനമസ്കാരത്തെ എതിര്‍ക്കുന്നവരോട് കടലില്‍ ചാടാന്‍ പറഞ്ഞ ബി.ജെ.പി എം.പി സാക്ഷി മഹാരാജ്, താന്‍ യഥാര്‍ഥ മുസ്ലിമാണെന്ന അഭിപ്രായ പ്രകടനവുമായി രംഗത്ത്. മുഹമ്മദ് നബി മഹായോഗി ആയിരുന്നുവെന്നും ഈമാന്‍ ഉള്ളവരാണ് മുസ്ലിംകളെന്നും ആകയാല്‍ താന്‍ യഥാര്‍ഥ മുസ്ലിം ആണെന്നുമാണ് സാക്ഷിയുടെ വാദം.

തങ്ങള്‍ വിവിധ സംസ്കാരങ്ങളില്‍ വിശ്വസിക്കുന്നതിനാല്‍ അല്ലാഹു എന്നു പറയുന്നതില്‍ പ്രശ്നമില്ലന്നും എന്നാല്‍, യഥാര്‍ഥ ഇന്ത്യക്കാരനെന്ന് തെളിയിക്കാന്‍ ജയ്ശ്രീരാം വിളിക്കാന്‍ തന്നെ എതിര്‍ക്കുന്ന യു.പി മന്ത്രി അസംഖാന് ധൈര്യമുണ്ടോ എന്നും എം.പി ചോദിച്ചു.

Print Friendly, PDF & Email

Leave a Comment