Flash News

കുരുന്നു ഭാവനകള്‍ ചിറകു വിരിച്ചു മദ്രസ വാര്‍ഷികം

June 16, 2015 , ജഗത് കൃഷ്ണകുമാര്‍, ബഹ്‌റൈന്‍

KIG Madrasaബഹ്‌റൈന്‍: കുരുന്നുകളുടെ ഭാവനകള്‍ക്ക് വര്‍ണ്ണപ്പൊലിമയേകിയ കെ.ഐ.ജി. മദ്രസ വാര്‍ഷികം ശ്രദ്ധേയമായി . ഇസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ജഷന്മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉത്ഘാടനം ചെയ്തു.

കെ.ഐ.ജി. പ്രസിഡന്റ്‌ സഈദ് റമദാന്‍ നദ്‌വി അദ്ധ്യക്ഷനായിരുന്നു. വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസ പി.ടി.ഐ. പ്രസിഡന്റുമാരായ എഫ്.എം. ഫൈസല്‍, ലത്തീഫ് ആയഞ്ചേരി, കെ.ഐ.ജി. നേതാക്കളായ സി.ഖാലിദ്‌, ഷൌക്കത്ത് അലി, വി,പി ജമാല്‍ നധ്വി, എ.എം. ഷാനവാസ്, ജമീല ഇബ്രാഹിം, സാമൂഹിക പ്രവര്‍ത്തകരായ എ.സി.എ. ബക്കര്‍, ജലീല്‍ കുട്ടി, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ്‌ വി.കെ. അനീസ്‌ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കെ.ഐ.ജി. ജനറല്‍ സെക്രട്ടറി എം.എം. സുബൈര്‍ സ്വാഗതം ആശംസിക്കുകയും സി.എം. മുഹമ്മദ്‌ അലി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top