ക്ലാസിനിടെ പുറത്തുചാടി കഞ്ചാവ് വലിച്ച അഞ്ചു വിദ്യാര്‍ഥികള്‍ പിടിയില്‍

downloadകോട്ടയം: ക്ലാസ് നടക്കുന്നതിനിടെ പുറത്തുചാടി കഞ്ചാവ് വലിച്ച അഞ്ചു വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി. രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെ കുടമാളൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപത്തായിരുന്നു സംഭവം.

സ്കൂള്‍ പരിസരത്ത് പലസമയങ്ങളിലായി ഒത്തുചേരുന്ന സംഘം നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി സ്കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥികള്‍ വലയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ഓപറേഷന്‍ ഗുരുകുലം പദ്ധതിയില്‍ രക്ഷിതാക്കളുടെ പരാതിയും ലഭിച്ചിരുന്നു. തുടര്‍ന്ന് വെസ്റ്റ് സി.ഐ സക്കറിയ മാത്യുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ദിവസങ്ങളായി സ്കൂളിലും പരിസരത്തും പരിശോധന കര്‍ശനമാക്കിയിരുന്നു.

ഇതിനിടെയാണ് പരിസരത്ത് തമ്പടിച്ച സംഘത്തെക്കുറിച്ച് പൊലീസിന് വിവരംലഭിച്ചത്. ആളൊഴിഞ്ഞ ക്ലാസ് മുറിക്കുള്ളില്‍ ഒത്തുകൂടുന്ന സംഘം കഞ്ചാവ് ബീഡിയാണ് വലിച്ചിരുന്നത്. പൊലീസ് എത്തിയതറിഞ്ഞ് രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. പത്താം ക്ലാസ്, പ്ലസ് ടു പഠിച്ചിറങ്ങിയ രണ്ടു പേരെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരെയുമാണ് പിടികൂടിയത്. ഇവരുടെ മാതാപിതാക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയച്ചു.

Print Friendly, PDF & Email

Leave a Comment