ബോംബ് സ്ഫോടനം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും അധ്യാപകനും പിടിയില്‍

panoor bobm explosionകണ്ണൂര്‍: പാനൂരിനടുത്ത് ഈയിടെ രണ്ട് സി.പി.എംകാരുടെ മരണത്തിനിടയാക്കിയ ബോംബു സ്ഫോടനവുമായി ബന്ധപ്പെട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവും അറസ്റ്റിലായി. സി.പി.എം ചേലക്കാട് ബ്രാഞ്ച് സെക്രട്ടറി വി.എന്‍. ചന്ദ്രന്‍ (36), വിളക്കോട്ടൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ബിജിത്ത് ലാല്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചന്ദ്രന്‍ ബോംബ് നിര്‍മാണത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. ബോംബ് സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പേ ഇയാള്‍ കുന്നില്‍ നിന്ന് താഴേക്ക് പോയതായിരുന്നു. ചന്ദ്രന്‍െറ നേതൃത്വത്തിലാണ് നിര്‍മാണം നടന്നതെന്നും മൊഴിയുണ്ട്. ബിജിത്ത് ലാല്‍ സ്കൂള്‍ അധ്യാപകനാണ്.

ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാധനങ്ങള്‍ ഒരുക്കിക്കൊടുത്തത് ബിജിത് ലാലാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പൊയിലൂരില്‍ സംഘര്‍ഷമുണ്ടായാല്‍ തിരിച്ചടിക്കാനാണ് ബോംബുകള്‍ നിര്‍മിച്ചത്.

ഈ മാസം ആറിന് ഉച്ചയോടെയാണ് കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറ്റക്കണ്ടി കാക്രോട്ട് കുന്നില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ രണ്ടുപേര്‍ ഇപ്പോഴും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment