തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലെ അഞ്ച് എസ്.പിമാര്‍ക്ക് ഐ.പി.എസ് നല്കാന് തീരുമാനം. സാം ക്രിസ്റ്റി ഡാനിയല്‍ ( കെ.എസ്.ഇ.ബി വിജിലന്‍സ് ഓഫിസര്‍), എ. വിജയന് (എക്സൈസ് വിജിലന്‍സ് ഓഫിസര്‍, തിരുവനന്തപുരം), സുനില്‍ ബാബു (കെ.എ.പി -4 കമാണ്ടന്റ്), പി.എസ്. ഗോപി ( ക്രൈംബ്രാഞ്ച് -വിരമിച്ചു), അശോക് കുമാര്‍ (തിരുവനന്തപുരം സിറ്റി ഭരണവിഭാഗം ഡി.സി.പി -വിരമിച്ചു) എന്നിവര്‍ക്കാണ് ഐ.പി.എസ് നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് അയച്ച ലിസ്റ്റിന് യു.പി.എസ്.സി അംഗീകാരം നല്‍കുകയായിരുന്നു. ജയില്‍ ആസ്ഥാനം ഭരണവിഭാഗം ഡി.ഐ.ജി എച്ച്. ഗോപകുമാറിന് ഐ.ജി (നോണ്‍ ഐ.പി.എസ്) ആയി സ്ഥാനക്കയറ്റം നല്‍കാനും സര്‍ക്കാര്‍ തീരുമാനമായി.