സരിത വീണ്ടും ‘കത്തുന്നു’; ലക്ഷ്യം അരുവിക്കര

saritha nairതിരുവനന്തപുരം: സരിത കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ അരുവിക്കര ലക്ഷ്യം വച്ചാണെന്ന് സൂചന. സോളാര്‍ തട്ടിപ്പുകേസ് വിധി വന്നയുടന്‍ സരിതയും അവരുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണനും മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കും ചില ഭരണകക്ഷി നേതാക്കള്‍ക്കും എതിരെ പരസ്യമായി വെളിപ്പെടുത്തല്‍ നടത്തിയത് ആരുടെ പ്രേരണയാലാണെന്ന് കണ്ടത്തൊനുള്ള ശ്രമത്തിലാണ് ഭരണപക്ഷം. കേസില്‍ ശിക്ഷിക്കപ്പെട്ട സരിത വീണ്ടും ബ്ലാക്ക്മെയില്‍ തന്ത്രം പയറ്റുകയാണെന്നാണ് കരുതുന്നത്. പിഴ നല്‍കി ശിക്ഷിക്കപ്പെട്ട കേസില്‍ നിന്ന് അപ്പീല്‍ വഴി തലയൂരാനുള്ള സരിതയുടെ നീക്കമാണിത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന ബ്ലാക്ക്മെയിലിംഗ് ഭീഷണിയുമായി സരിത നില്‍ക്കുന്നത് ഇതിനു വേണ്ടിയാണ്.

സരിതക്ക് കേസുകളൊതുക്കാന്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ദുരൂഹ സാഹചര്യത്തില്‍ പുറത്തുവന്നത്. ടീം സോളാര്‍ കമ്പനിയുടെ മുന്‍ മാനേജര്‍ രാജശേഖരന്‍, വക്കീല്‍ ഗുമസ്തനായ രഘു എന്നിവരുമായി ഫെനി നടത്തിയ സംഭാഷണത്തിലെ വിവരങ്ങളാണ് പുറത്തുവിട്ടത്.

കോണ്‍ഗ്രസ് നേതാവായ തമ്പാനൂര്‍ രവി മുഖേന നല്‍കിയിരുന്ന പണം പലതവണ താന്‍ വാങ്ങിയിട്ടുണ്ടെന്ന് ഫെനി പറയുന്നു. മന്ത്രിമാരായ അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, കെ.സി. വേണുഗോപാല്‍ എം.പി, എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ എന്നിവരും സരിതക്ക് പണം നല്‍കിയിട്ടുണ്ട്. സരിത ജയിലില്‍ കഴിഞ്ഞ സമയത്ത് കേസുകള്‍ ഒതുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി വഴി പണം നല്‍കിയിരുന്നത്. തമ്പാനൂര്‍ രവി വഴി ഇപ്പോഴും പണമത്തെുന്നുണ്ട്. ആര്‍. ബാലകൃഷ്ണപിള്ളയുടെ ബന്ധു ശരണ്യ മനോജും പണമിടപാടില്‍ ഇടനില നിന്നിരുന്നു. സരിത ജയിലില്‍ കഴിഞ്ഞ സമയത്ത് താന്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

മന്ത്രി അടൂര്‍ പ്രകാശ്, അഭിഭാഷകനായ ഉണ്ണിത്താന്‍ വശം 30 ലക്ഷം രൂപ കൊടുത്തു. എറണാകുളത്തെ പണമിടപാടില്‍ ബെന്നി ബഹനാന്‍ എം.എല്‍.എയാണ് ഇടനിലക്കാരന്‍. എ.പി. അബ്ദുല്ലക്കുട്ടി നല്‍കിയ 10ലക്ഷം സരിതക്കൊപ്പം താനും ഡ്രൈവര്‍ ശശിയും പോയാണ് വാങ്ങിയത്. സരിതക്ക് വന്‍തുക ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ ഫാം ഹൗസും തിരുവനന്തപുരത്ത് ഒരു കോടിയില്‍പരം രൂപ മുടക്കി വീടും വാങ്ങിയിട്ടുണ്ട്. കെ.സി. വേണുഗോപാല്‍ എം.പി പണം നല്‍കിയ കാര്യം രാജശേഖരന്‍ പറയുമ്പോള്‍ ഫെനി ശരിവെക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ദൃശ്യങ്ങളില്‍ പറയുന്നതൊന്നും സത്യമല്ലന്ന് സരിത പ്രതികരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment