Flash News

യു.ഡി.എഫ് പ്രതിനിധി സമ്മേളനം ജൂണ്‍ 21 ഞായറാഴ്ച ഹ്യൂസ്റ്റണില്‍

June 20, 2015 , ജീമോന്‍ റാന്നി

Sabarinathanഹ്യൂസ്റ്റണ്‍: ആസന്നമായിരിക്കുന്ന കേരളത്തിലെ അരുവിക്കര നിയമസഭാ മണ്ഡല ഉപ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ഹ്യൂസ്റ്റണിലെ ഐക്യ ജനാധിപത്യ മുന്നണി അനുഭാവികള്‍ ഒത്തുചേരുന്നു. ജൂണ്‍ 21 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോഡിലുള്ള കേരള തനിമ റെസ്റ്റോറന്റില്‍ വെച്ചാണ് പ്രത്യേക സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

ഹ്യൂസ്റ്റണിലെ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തിലേക്ക് യു.ഡി.എഫ് അനുഭാവമുള്ള എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

അരുവിക്കരയെ നെഞ്ചോടു ചേര്‍ത്തു വെച്ച സമാദരണീയനായിരുന്ന ജി. കാര്‍ത്തികേയന്റെ അകാല വേര്‍പാടിനെ തുടര്‍ന്ന് നടത്തപ്പെടുന്ന ഉപ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കെ.എസ് ശബരിനാഥിന്റെ വിജയം സുനിശ്ചിതമാക്കുന്നതിന് ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് സംഘടാകര്‍ അറിയിച്ചു.

സമ്മേളനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് എബ്രഹാം -713 582 9517, ബേബി മണക്കുന്നേല്‍ -713 291 9721, സണ്ണി കാരിയ്ക്കല്‍ – 832 566 6806.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top