നികുതി വെട്ടിച്ച് കടത്തിയ മൊബൈല്‍ ഫോണുകള്‍ പിടികൂടി

mdnഅങ്കമാലി: നികുതി വെട്ടിച്ച് കടത്തിയ 7.52 ലക്ഷം വിലവരുന്ന മൊബൈല്‍ ഫോണുകള്‍ അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ മട്ടാഞ്ചേരി വാണിജ്യവകുപ്പിലെ ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. രഹസ്യവിവരം ലഭിച്ചതിനത്തെുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവ പിടികൂടിയത്.

ചെന്നൈ-ആലപ്പുഴ മെയിലിലാണ് ചൈന നിര്‍മിത മൊബൈല്‍ ഫോണുകള്‍ എത്തിയത്. അങ്കമാലി റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ ഓഫിസില്‍നിന്ന് ഇവ പുറത്തുകടത്തിയ ഉടന്‍ പരിസരത്ത് കാത്തുനിന്ന ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. മൊബൈല്‍ ഫോണുകളോടൊപ്പം ബേക്കറി വിഭവങ്ങളും പാര്‍സലിലുണ്ടായിരുന്നു.

ചെന്നൈയില്‍ നിന്നത്തെിയ പാര്‍സല്‍ പെരുമ്പാവൂര്‍ സ്വദേശിയുടെ പേരിലാണ് ബുക് ചെയ്തിരുന്നത്. പാര്‍സല്‍ ഉടമയുടെ പേര് വെളിപ്പെടുത്തിയില്ല. വിലകുറഞ്ഞ ഫോണുകളാണ് പാര്‍സലിലുണ്ടായിരുന്നത്. പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോതമംഗലം, ആലുവ തുടങ്ങിയ സ്ഥലങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പന നടത്താന്‍ കൊണ്ടുവന്നതെന്നാണ് സൂചന. പ്രാഥമിക പരിശോധനക്കുശേഷം സെക്യൂരിറ്റി ഡെപ്പോസിറ്റായി 77,000 രൂപ ഈടാക്കി പാര്‍സല്‍ വിട്ടുകൊടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment