ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ ജൂണ്‍ 27,28 തീയതികളില്‍
June 23, 2015 , ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരി: പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്ഥാപനത്തിന്റെ 38-ാമത് വാര്‍ഷികവും 2015 ജൂണ്‍ 27,28 (ശനി, ഞായര്‍) തീയതികളില്‍ മുന്‍പതിവുപോലെ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.
പെരുന്നാളിനു തുടക്കം കുറിച്ചുകൊണ്ട് 2015 ജൂണ്‍ 21 ഞായറാഴ്ച വി:കുര്‍ബ്ബാനക്കുശേഷം വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്കോപ്പ പെരുന്നാള്‍ കൊടിയേറ്റി.
ജൂണ്‍ 27 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും വചനസന്ദേശവും ഉണ്ടായിരിക്കും. ജൂണ്‍ 28 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും 10 മണിക്ക് വി: കുര്‍ബ്ബാനയും പ്രസംഗവും 12 മണിക്ക് പ്രദക്ഷിണവും ആശിര്‍വാദവും 1 മണിക്ക് പാച്ചോര്‍ നേര്‍ച്ചയും തുടര്‍ന്ന് നേര്‍ച്ചസദ്യയും നടക്കും. 2 മണിക്ക് കൊടിയിറക്കുന്നതോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും. ഈ വര്‍ഷത്തെ പെരുന്നാളിനു ഹൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി വികാരിയും സുവിശേഷപ്രസംഗകനുമായ ബഹു: ബിനു ജോസഫ് അച്ചന് മുഖ്യ അതിഥി ആയിരിക്കും.
പരിശുദ്ധന്റെ പെരുന്നാളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നും കര്‍ത്യനാമത്തില്‍ വികാരി വന്ദ്യ: സക്കറിയ കോറെപ്പിസ്കോപ്പ തേലപ്പിള്ളില്‍ അഭ്യര്‍ത്ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജാസന്‍ ജോണ്‍ (വൈസ് പ്രസിഡന്റ്) 630 205 2677, ജീവന് തോമസ് (സെക്രട്ടറി) 847 209 8965, സാബു മാത്യു (ട്രഷറര്‍) 847 477 0099.



Print This Post
To toggle between English & Malayalam Press CTRL+g
Read More
ഡാളസില്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം 26, 27, 28 തിയതികളില്‍
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
അഗാപെ ചര്‍ച്ച് സുവിശേഷ യോഗം മാര്‍ച്ച് 27, 28 തിയ്യതികളില്‍
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
28 സ്കൂളുകള്‍ അടച്ചുപൂട്ടി; തിങ്കളാഴ്ച മുതല്‍ 16, 000 കുട്ടികള്‍ പെരുവഴിയില്‍
ബാള്‍ട്ടിമോറിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ദേവാലയ കൂദാശ ഒക്ടോബര്‍ 27, 28 തിയ്യതികളില്‍
എംപവര്‍ 2014 സെപ്റ്റംബര്‍ 26,27,28 തീയതികളില്‍
28 വര്‍ഷത്തിന് ശേഷം ഷാറൂഖ് ഖാന് ബിരുദം സ്വീകരിച്ചു
അമേരിക്ക ലോകപൊലീസല്ലാതാകും, യൂറോപ്പ് തകരും, വരുന്നത് കിഴക്കന്‍ രാജ്യങ്ങളുടെ ആധിപത്യം
ചിക്കാഗൊ രൂപതയില്‍ കരുണയുടെ ജൂബിലി വര്‍ഷാചരണത്തിനു തിരി തെളിഞ്ഞു
ചിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്് പള്ളി പെരുന്നാള്‍
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹ്യദയ ദര്‍ശന തിരുനാള്‍ ആചരിച്ചു
ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി കൂദാശ ജുണ് 20, 21 തീയതികളില്‍
ജനതാദള്‍ പ്രാദേശിക നേതാവ് സൈക്കിള്‍ മോഷണത്തിന് പിടിയില്‍
നാസയില്‍ ജോലി, 35 ലക്ഷം രൂപ മാസശമ്പളം, ഒടുവില്‍ അരുണ്‍ പറഞ്ഞു എല്ലാം നുണക്കഥ; പറ്റിച്ചത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരെ
ഷിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍: സീറോ മലബാര്‍ ജേതാക്കള്‍, ക്നാനായ ടീം റണ്ണര്‍അപ്പ്
ഓസ്കാര്‍ അവാര്‍ഡ്: ബേഡ്മാന് മികച്ച ചിത്രം, ജൂലിയന്‍ മൂര്‍ നടി, എഡ്ഡി റെഡ്മെയ്ന് നടന്
കാനഡയുടെ അറ്റ്ലാന്റിക് തീരങ്ങളിലൂടെ (ഭാഗം – മൂന്ന്)
ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി
ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ കരുണയുടെ ജൂബിലിവര്ഷാചരണത്തിന് ഇരുപതിന കര്‍മ്മപരിപാടികള്‍
ചിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍
കാനഡയിലെ മുസ്ലിം പള്ളിയിലെ വെടിവെപ്പ്; പ്രതി ഫ്രഞ്ച് വംശജന് വിദ്യാര്‍ത്ഥിക്കെതിരെ കൊലക്കുറ്റം ചുമത്തി
ബ്ലാക്ക് ലൈവ്സ് മാറ്ററും മലയാളീസ് ഫോര്‍ ബി എല്‍ എമ്മും
മറിയാമ്മ ചാക്കോ ന്യൂയോർക്കിൽ നിര്യാതയായി, സംസ്കാരം ശനിയാഴ്ച
Leave a Reply