പാലക്കാട്: മുന്‍ ഒറ്റപ്പാലം എം.പിയും പട്ടികജാതി വികസന കോര്പറേഷന് ചെയര്‍മാനുമായ എസ്. ശിവരാമന് കോണ്‍ഗ്രസ് വിട്ടു. കോര്പറേഷന് ചെയര്മാന് സ്ഥാനവും കോണ്‍ഗ്രസിലെ പ്രാഥമികാംഗത്വവും രാജിവെച്ചതായി ശിവരാമന് പറഞ്ഞു. കോണ്‍ഗ്രസിന്‍െറ അഴിമതിയില്‍ മനംമടുത്താണ് രാജിയെന്നും സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസ് പോലും തട്ടിപ്പുകാരുടെ താവളമായി. മന്ത്രിമാര്‍ ധനസമ്പാദനത്തിന് മത്സരിക്കുകയാണെന്നും ശിവരാമന് ആരോപിച്ചു. കോണ്‍ഗ്രസ് ശൈലിയുമായി ചേര്‍ന്നുപോകാന്‍ കഴിയാത്തതിനാലാണ് പാര്‍ട്ടി വിടുന്നത്. ഗ്രൂപ്പുകളും ഉള്ഗ്രൂപ്പുകളുമുള്ള കോണ്‍ഗ്രസില്‍ തുടരാനുള്ള മെയ്വഴക്കം പോരായിരുന്നു. പദവി ചോദിക്കുകയോ കിട്ടണമെന്ന് ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല.
വ്യക്തിപരമായി ആരോടും പിണക്കമോ മറ്റ് പ്രശ്നങ്ങളോ ഇല്ല. സി.പി.എമ്മിലേക്ക് തിരികെ വരണമെന്ന് സെക്രട്ടേറിയറ്റംഗങ്ങള്‍ പലരും ആവശ്യപ്പെട്ടിരുന്നു. താന്‍ സി.പി.എം വിട്ട സാഹചര്യത്തില്‍നിന്ന് പാര്‍ട്ടി ഏറെ മാറിയിട്ടുണ്ട്. വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് ഇടതുപക്ഷത്തിനേ കഴിയൂ. തന്‍െറ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് പാര്‍ട്ടി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും ശിവരാമന് പറഞ്ഞു.
ഒറ്റപ്പാലം ലോക്സഭ സംവരണ മണ്ഡലത്തില്‍ 1993ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 1.33 ലക്ഷം വോട്ടിന്‍െറ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് സി.പി.എം സ്ഥാനാര്‍ഥിയായി ജയിച്ച എസ്. ശിവരാമന് 2010 ഫെബ്രുവരി മൂന്നിനാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. പട്ടികജാതി, പിന്നാക്ക വിഭാഗങ്ങള്‍ സി.പി.എമ്മില്‍ അവഗണിക്കപ്പെടുകയാണെന്നും പ്രഖ്യാപിത നയങ്ങളില്‍നിന്ന് വ്യതിചലിച്ചെന്നും ആരോപിച്ചായിരുന്നു ഇത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news