Flash News

ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ വി.ബി.എസ്സും പെരുന്നാളും

June 23, 2015 , ജീമോന്‍ ജോര്‍ജ്ജ്

New Picture (1)ഫിലഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ പ്രമൂഖ ദേവാലയങ്ങളിലൊന്നായ സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ ഇടവകയുടെ കാവല്‍ പിതാവും ശ്ലീഹന്മാരില്‍ തലവനുമായ പരിശുദ്ധ പത്രോസ് ശ്ലീഹായുടെ നാമത്തില്‍ ആണ്ടു തോറും നടത്തി വരാറുള്ള പെരുന്നാളും കുട്ടികളുടെ വെക്കേഷന്‍ ബൈബിള്‍ സ്കൂളും സം‌യുക്തമായി ജൂണ്‍ 25, 26, 27, 28 തിയ്യതികളില്‍ പൂര്‍‌വ്വാധികം ഭംഗിയായി ആചരിക്കുന്നതാണ്.

വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം (21 ഞായര്‍) കൊടി ഉയര്‍ത്തിയതോടുകൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ മഹാമഹത്തിന് തുടക്കം കുറിക്കുകയായി. 27ആം തിയ്യതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പെരുന്നാളിനോടനുബന്ധിച്ച് സന്ധ്യാ പ്രാര്‍ത്ഥനയും 6.45ന് പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ ഡീക്കന്‍ ബെന്നി ചിറയിലിന്റെ വചന പ്രഘോഷ്ണവും തുടര്‍ന്ന് റാസ, ഫയര്‍ വര്‍ക്സ്, ചെണ്ട മേളവും 8 മണിക്ക് പ്രശസ്ത ഗായകന്‍ ബിജു എബ്രഹാമിന്റെ നേതൃത്വത്തില്‍ കൃസ്തീയ സംഗീത സന്ധ്യയും 9 മണിക്ക് സ്നേഹവിരുന്നും ഉണ്ടായിരിക്കും.

പിറ്റേ ദിവസം 28ആം തിയ്യതി ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ഥനയും 10ന് ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ യല്‍ദൊ മോര്‍ തിത്തോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലും ഫാദര്‍ ജോണ്‍ തെക്കേടത്ത് കോര്‍ എപ്പിസ്ക്കോപ്പയും ഫാദര്‍ ജോയി ജോണ്‍ എന്നിവരുടെ സഹ കാര്‍മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് ഈ വര്‍ഷ ഹൈസ്കൂള്‍, കോളേജ് കൂടാതെ സണ്ടെ സ്കൂള്‍ തലത്തില്‍ ഗ്രാജുവേറ്റ് ചെയ്ത കുട്ടികളെ ആദരിക്കല്‍ ചടങ്ങ്, കത്തീഡ്രലിന്റെയും മദ്ബഹായുടെയും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിനുള്ള തുടക്കം കുറിക്കല്‍, ഇദം‌പ്രഥമായി ആരംഭിച്ച സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ സോക്കര്‍ ടീമിന്റെ ഔദ്യോഗിക ഉദ്ഘാടനം തുടങ്ങിയ തദവസരങ്ങളില്‍ നടത്തുന്നതാണ്. തുടര്‍ന്ന് കൈമുത്ത്, നേര്‍ച്ച വിളമ്പ്, കൊടി ഇറക്കും കഴിയുന്നതോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുകയായി.

പതിവ് പോലെ എല്ലാ വര്‍ഷവും നടത്തി വരാറുള്ള വി.ബി.എസ്സ് 25, 26, 27 (വ്യാഴം, വെള്ളി, ശനി) തിയ്യതികളില്‍ സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ സണ്ടേ സ്കൂളിലെ പ്രഗല്‍ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിലും യൂത്ത് ലീഗിന്റെ സഹകരണത്തിലുമായിട്ടാണ് നടത്തുന്നത്. ഈ വര്‍ഷത്തെ തീം ‘Camp discovery Jesus at work through us’ എന്നതാണ്. പ്രീ കിന്റര്‍ ഗാര്‍ടന്‍ (4 വയസ്സ്) 10 ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് വി.ബി.എസ്സ് ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായി ധാരാളം പുതിയ കാര്യങ്ങളും ഈ വര്‍ഷം ഉള്‍പ്പെടുത്തിയിരിക്കുന്നതായി അറിയിച്ചു. 27ആം തിയ്യതി ശനിയാഴ്ച ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ്. വി.ബി.എസ്സ് സമാപന ചടങ്ങുകള്‍ കൃത്യം 5 മണിക്ക് ആരംഭിക്കുന്നതാണ്.

ഫിലഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള കുട്ടികളെയും വിശ്വാസികളെയും ഭക്തിയാ‌ദര‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌പൂര്‍‌വ്വം ഈ പെരുന്നാളിലേക്കും വെക്കേഷന്‍ ബൈബിള്‍ സ്കൂളിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനായി ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.saintpeterscathedral.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top