Flash News

സിസ്റ്റര്‍ നിര്‍മല അന്തരിച്ചു

June 23, 2015 , സ്വന്തം ലേഖകന്‍

nirmala1കൊല്‍ക്കത്ത: മദര്‍ തെരേസയുടെ പിന്‍ഗാമിയായിരുന്ന സിസ്റ്റര്‍ നിര്‍മല ജോഷി (81) അന്തരിച്ചു. കൊല്‍ക്കത്തയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. മിഷണറീസ് ഓഫ് ചാരിറ്റീസിന്‍റെ മുന്‍ സുപ്പീരിയര്‍ ജനറലായിരുന്നു സിസ്റ്റര്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് സിസ്റ്ററിന്‍റെ മരണവാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്.

2009-ല്‍ ആരോഗ്യ പ്രശ്ങ്ങനളെ തുടര്‍ന്ന് സിസ്റ്റര്‍ നിര്‍മല തത്‌സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതേവര്‍ഷം, തന്നെ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി സിസ്റ്റര്‍ നിര്‍മലയെ ആദരിച്ചിരുന്നു. മദര്‍ തെരേസയുടെ മരണത്തിന് ആറു മാസം മുന്‍പാണ് സിസ്റ്റര്‍ നിര്‍മല മിഷണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സ്ഥാനം ഏറ്റെടുത്തത്.

1934-ല്‍ റാഞ്ചിയിലെ ബ്രാഹ്മണ കുടുംബത്തിലായിരുന്നു ഇവരുടെ ജനനം. നിയമത്തില്‍ ബിരുധവും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുധാനന്തര ബിരുധവും സിസ്റ്റര്‍ കരസ്ഥമാക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ മിഷ്നറി വിദ്യാഭ്യാസ സ്ഥാപനത്തിലൂടെയായിരുന്നു ഇവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കൂടാതെ, മദര്‍ തെരേസയുടെ പല പ്രവര്‍ത്തനങ്ങളും നിര്‍മലയെ സ്വാധീനിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top