ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് (INA-NY) പത്താം വാര്‍ഷികം ഓഗസ്റ്റ് ഒന്നാം തീയതി ശനിയാഴ്ച

Untitledന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് (INA-NY) പത്താം വാര്‍ഷികം ഓഗസ്റ്റ് ഒന്നാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിമുതല്‍ അഞ്ചുമണി വരെ ഫ്ലോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത് ടൈസന്‍ അവന്യൂവിലുള്ള ഫ്ലോറല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു.

ഈ മീറ്റിംഗില്‍ പല പ്രമുഖ വ്യക്തികള്‍ക്കൊപ്പം കമ്യൂണിറ്റി ലീഡേഴ്‌സും പങ്കെടുക്കുന്നതാണ്. പൊതുസമ്മേളനത്തെതുടര്‍ന്ന് സുവനീര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുവനീര്‍ പ്രകാശനവുമുണ്ടായിരിക്കും. കൂടാതെ സ്‌പെഷ്യല്‍ അവാര്‍ഡ് ദാനവും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. ആഘോഷപരിപാടികളിലേക്ക് എല്ലാ അഭ്യുദയകാംക്ഷികളേയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ഉഷാ ജോര്‍ജ് അറിയി­ച്ചു.

Print Friendly, PDF & Email

Leave a Comment