ഇറുകിയ ജീന്‍സും ലഗ്ഗിംഗ്‌സും ധരിക്കുന്നവരുടെ കാലുകള്‍ തളരുമെന്ന് പഠനം

celebrity-street-style-fashion-with-skinny-jeansഫാഷന്‍ ലോകത്ത് ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്നത് ഡ്രസ് മെറ്റീരിയല്‍സുകളാണ്. ടൈറ്റ് ജീന്‍സും ലഗ്ഗിംഗ്സുമൊക്കെയാണ് ന്യൂജനറേഷന് ഏറെ പ്രിയം. പ്രായമായവരും ഈ ഫാഷന് ഇപ്പോള്‍ അഡിക്റ്റഡ് ആയിര്‍ക്കുകയാണ്. അങ്ങനെയുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയാണ് ന്യൂറോ വിദഗ്ധര്‍. എല്ലായിടത്തും ഇപ്പോള്‍ ഇതൊരു ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഇറുകിയ ജീന്‍സും ലഗ്ഗിംഗ്സും ധരിക്കുന്നത് നമ്മുടെ ആരോഗ്യത്തിനു ഹാനികരമാണെന്നാണ് പറയുന്നത്. ഇത് ധരിക്കുന്നവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പലതാണെന്നാണ്‌ ഓസ്ട്രേലിയയിലെ ന്യൂറോളജി പതിപ്പ് പറയുന്നു. സ്ഥിരമായി രാവും പകലും സ്‌കിന്നി ജീന്‍സിടുന്ന 35 കാരിക്ക് പെട്ടെന്ന് നടക്കാന്‍ പറ്റാതെയായി. കാലിന് തരിപ്പ് ബാധിച്ച് ഇരുന്നിടത്തുനിന്ന് എഴുനേല്‍ക്കാന്‍ വയ്യാത്ത അവസ്ഥ.

ആസ്പത്രിയിലെത്തിയ അവരുടെ കാലിന് കംപാര്‍ട്ട്‌മെന്റ് സിന്‍ഡ്രമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. കാലിലെ പേശികളിലേക്കുള്ള രക്തസഞ്ചാരം കുറയുമ്പോഴും മസിലുകള്‍ ഇറുങ്ങിയിരിക്കുമ്പോഴും അപകടത്തില്‍ അവക്ക് ചതവുകളുണ്ടാകുമ്പോഴുമാണ് കംപാര്‍ട്ട്‌മെന്റ് സിന്‍ഡ്രമുണ്ടാകുക. പേശികള്‍ നീര് വെച്ച് തടിക്കുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം.

കംപാര്‍ട്ട്‌മെന്റ് സിന്‍ഡ്രം ചര്‍ച്ചയാകുന്നതിന് മുമ്പ് ഗര്‍ഭഛിദ്രമാണ് സ്ത്രീകളുടെ ഇടയിലുണ്ടായ പ്രധാന വില്ലന്‍. അരക്ക് താഴെ കിടക്കുന്ന ഇറുങ്ങിക്കിടക്കുന്ന സ്‌കിന്നി ജീന്‍സ് ഗര്‍ഭഛിദ്രത്തിന് വഴിവെക്കുന്നുവെന്ന് ആരോഗ്യരംഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.

പുരുഷന്മാരില്‍ ടെസ്റ്റിക്കിള്‍ ടോര്‍ഷന്‍ ഉണ്ടാക്കുന്നുവെന്നും ആരോഗ്യരംഗം പലവട്ടം മുന്നറിയിപ്പ് നല്‍കിയതാണ്. വൃഷണങ്ങള്‍ സ്വാഭാവികമായുള്ള സ്ഥാനങ്ങളില്‍ നിന്നും മാറുമ്പോള്‍ അതിലേക്കുള്ള രക്തക്കുഴലുകള്‍ പിണഞ്ഞുപോകുകയും രക്തസഞ്ചാരം നഷ്ടപ്പെട്ട് അവ ഉപയഗശൂന്യമാകുകയും ചെയ്യുന്നതാണ് ടെസ്റ്റിക്കിള്‍ ടോര്‍ഷന്‍.

leggings-ttlc4001_1

Print Friendly, PDF & Email

Related News

Leave a Comment