അരുവിക്കരയില്‍ ഇന്ന് കൊട്ടിക്കലാശം; ആഞ്ഞുപിടിച്ച് സ്ഥാനാര്‍ത്ഥികള്‍

sabarinathഅരുവിക്കര: ആഴ്ച്ചകള്‍ നീണ്ട പരസ്യ പ്രചാരണത്തിനൊടുവില്‍ അരുവിക്കരയില്‍ ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്ന വേളയില്‍ കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളും കലാപരിപാടികളും ഒക്കെയായി മണ്ഡലമാകെ ആവേശത്തിലാണ്. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും കലാപരിപാടികളും കൊണ്ട് ഒരു ഉത്സവത്തിന്റെ അന്തരീക്ഷത്തിലാണ് അരുവിക്കര. മുന്നണികള്‍ക്കെല്ലാം അഭിമാന പോരാട്ടമായതുകൊണ്ട് തരംഗം ഉണ്ടാക്കുന്നതില്‍ ഒരു കുറവും വരുത്തിയിട്ടില്ല മുന്നണികള്‍. ഒരുമാസം കൊണ്ട് അരുവിക്കരയെ ഇളക്കിമറിച്ചാണ് മുന്നണികള്‍ എല്ലാംതന്നെ കൊട്ടിക്കലാശത്തിന് തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, എംഎല്‍എമാരും, സിനിമാ-സീരിയല്‍ താരങ്ങളും എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത നേതൃനിരയാണ് ഈ മണ്ഡലത്തില്‍ എത്തിയത്.

ശബരിനാഥിന് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് udf-aruvikaraവിഎം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും റോഡ്‌ഷോകളുമായി മണ്ഡലത്തില്‍ സജീവമായിരുന്നു. ഒപ്പം പൊതുസമ്മേളനങ്ങളില്‍ പങ്കെടുത്തുകൊണ്ട് മുതിര്‍ന്ന നേതാവും എ.കെ ആന്റണിയും. പ്രചാരണത്തിനായി ഇന്നലെ തെന്നിന്ത്യന്‍ താരവും എ.ഐ.സി.സി വക്താവുമായ ഖുശ്ബു കൂടിയെത്തിയതോടെ വലതുപക്ഷ പ്രചാരണം കളംനിറഞ്ഞു.

ld-fഇടത് സ്ഥാനാര്‍ത്ഥി എം വിജയകുമാറിനുവേണ്ടിയുള്ള പ്രചാരണ പരിപാടികളും കുറവായിരുന്നില്ല. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാന്ദന്‍ പങ്കെടുത്ത പ്രചാരണ പരിപാടികളാണ് ഇടത്‌കോട്ടയ്ക്ക് ശക്തി പകര്‍ന്നത്. അതിരൂക്ഷമായ വാക്പ്രയോഗത്തിലൂടെ വിഎസ് വലത്പക്ഷത്തെ തകര്‍ത്തു. ഇത് ഇടതിന് അലപം മേല്‍കൈ നല്‍കിയോ എന്ന് പോലും സംശയമുയര്‍ന്നു. നേതൃയോഗത്തിലെ തീരുമാനപ്രകാരം സംസ്ഥാന നേതാക്കളുടെ സംഘം നാലായി തിരിഞ്ഞു മുഴുവന്‍ ബൂത്തുകളിലുമെത്തി വിലയിരുത്തല്‍ നടത്തുകയായിരുന്നു ഇടതുമുന്നണിയുടെ ഇന്നലത്തെ പ്രധാന അജണ്ട. എം.പി ഇന്നസെന്റിന്റെ റോഡ് ഷോയും കായിക താരങ്ങളുടെ കൂട്ടയോട്ടവും മോബ്‌ഷോയും പ്രകടനങ്ങളുമായി എല്‍ഡിഎഫും മണ്ഡലത്തില്‍ നിറഞ്ഞു.

സിനിമ സീരിയല്‍ താരങ്ങളുമായി ബിജെപിയും പ്രചാരണം കൊഴുപ്പിച്ചു. സിനിമാതാരം സുരേഷ്ഗോപിയും സീരിയല്‍ താരങ്ങളും ബി.ജെ.പിക്കായി കളം rajagopalനിറഞ്ഞു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും കുടുംബവും ഇന്നലെ മണ്ഡലത്തിലെത്തി രാജഗോപാലിന് വേണ്ടി പ്രചാരണത്തില്‍ പങ്കെടുത്തു.

ശനിയാഴ്ച്ചതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടുത്ത രണ്ട് ദിവസങ്ങളില്‍ നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാകും സ്ഥാനാര്‍ത്ഥികള്‍. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മണ്ഡലത്തിന് പുറത്ത് നിന്നുള്ളവര്‍ അരുവിക്കര വിടണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ആര്യനാടാണ് കൊട്ടിക്കലാശത്തിന് വേദിയാകുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment