Flash News

ഡി എം എ പിക്നിക്കിനു ഹൗസ്‌ ചാമ്പ്യന്‍സിനു ഒരു കുല പഴം

June 26, 2015 , വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌

Picnic (1)ഡിട്രോയിറ്റ്‌: “സൂരജ്‌ സാ ചംകേ സ്‌കൂള്‍ ചലേ ഹം, സ്‌കൂള്‍ ചലേ ഹം”, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി ബാജ്പേയിയുടെ ആശയത്തിനു മെഹബൂബ്‌ വരികള്‍ എഴുതി, ശങ്കര്‍-എഹ്സാന്‍-ലോയി ഈണം നല്‍കി തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദൂരദര്‍ശനുവേണ്ടി ഭാരത്‌ ബാല പ്രൊഡക്‌ഷന്‍സ് നിര്‍മിച്ച ഈ ഗാനം നമ്മുടെ ആ പഴയ നല്ല സ്‌കൂള്‍ കാലഘട്ടത്തിന്റെ ഓര്‍മ്മകളിലൂടെ ഊളിയിട്ടു കൊണ്ടു പോകും. അങ്ങനെ ഒരു സ്‌കൂള്‍ കാലഘട്ടത്തിലേക്കു നമ്മളെ കൂട്ടികൊണ്ടു പോകാനൊരുങ്ങുകയാണു ഡി എം എയുടെ വാര്‍ഷിക പിക്‌നിക്.

പുതുമുഖങ്ങളായ സൂര്യ ഗിരീഷ്‌, അഭിലാഷ്‌ പോള്‍, ബോബി തോമസ്‌ ആലപ്പട്ടുകുന്നേല്‍, ബിനു മാത്യൂ, വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ എന്നിവരാണു ഈ വര്‍ഷത്തെ പിക്നിക്കിനു നേതൃത്വം നല്‍കുന്നതു. അഭിലാഷ്‌ പോളാണു പിക്നിക്ക്‌ കോ-ഓര്‍ഡിനേറ്റര്‍. 4 ഹൗസുകളായി തിരിച്ചു, ബാക്‌ ടു സ്‌കൂള്‍ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണു പിക്നിക്‌ നടത്തപ്പെടുന്നത്.

ജൂണ്‍ 27-ാം തീയതി രാവിലെ 9 മണി മുതല്‍ വൈകിട്ടു 5 മണി വരെ ട്രോയ്‌ സിറ്റിയിലിള്ള റെയ്‌ന്‍‌ട്രീ പാര്‍ക്കില്‍ (3775 ജോണ്‍ ആര്‍ റോഡ്‌, ട്രോയ്‌ മിഷിഗണ്‍-48083) വച്ചാണു പിക്നിക്ക്‌ നടത്തപ്പെടുന്നത്. എന്നും വ്യത്യസ്ഥങ്ങളായ പരിപാടികള്‍ അവതരിപ്പിക്കുന്ന ഡിട്രോയിറ്റ്‌ മലയാളി അസ്സോസിയേഷന്‍, പിക്നിക്കിനു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാനുള്ള വിവിധ കളികളും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

പരിപാടിയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങള്‍, ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിക്കുന്ന ഹൗസിനു വാണി ഫൂഡ്സ്‌ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു കുല പഴവും, വടം വലി മത്സരത്തിനു ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനു കുട്ടനാടന്‍ ഗ്രോസറീസ്‌ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു നാടന്‍ പഴുത്ത വരിക്ക ചക്കയാണു. ഇതിനെല്ലാം പുറമെ മെഡലുകളും മറ്റ്‌ സമ്മാനങ്ങളും പിക്നിക്കില്‍ പങ്കെടുക്കുന്നവര്‍ക്കു ലഭിക്കുന്നതാണ്.

ഈ ശനിയാഴ്ച മിഷിഗണിലെ എല്ലാ മലയാളി കുടുംബങ്ങളേയും ഡി എം എയുടെ പിക്നിക്കിലേക്ക് പ്രസിഡന്റ്‌ റോജന്‍ തോമസ്‌ സെക്രട്ടറി ആകാശ്‌ തോമസ്‌ ടൃഷറര്‍ ഷാജി തോമസ്‌ എന്നിവര്‍ ക്ഷണിച്ചു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top