ഹ്യൂസ്റ്റണ്‍ സെന്റ് ജെയിംസ് ദേവാലയത്തില്‍ വലിയ പെരുന്നാള്‍ സമുചിതമായി കൊണ്ടാടി

10427226_1641946106028548_5826821163528511397_n

ഹ്യൂസ്റ്റണ്‍: യേശുക്രിസ്തുവുവിന്റെ സഹോദരനും ശ്ലീഹായും ആയ യാക്കോബാ ശ്ലീഹയുടെ നാമധേയത്തില്‍ ഹൂസ്റ്റണില്‍ പുതുതായി പണികഴിപ്പിച്ച മനോഹരമായ സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തിന്റെ വലിയ പെരുന്നാള്‍ ജൂണ്‍ 13, 14 തിയ്യതികളില്‍ പൂര്‍‌വ്വാധികം ഭംഗിയായി കൊണ്ടാടി.

13ആം തിയ്യതി ശനിയാഴ്ച വൈകുന്നേരം നിരവധി വൈദികരുടെ നേതൃത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വചന പ്രഘോഷണവും ഉണ്ടായിരുന്നു. വെരി. റവ. പുന്നൂസ് ചാരു‌വേലില്‍ കോര്‍ എപ്പിസ്ക്കോപ്പ, ഫാദര്‍ ഷിനോജ് ജോസഫ്, ഫാദര്‍ ബിനു ജോസഫ്, ഫാദര്‍ ജോസഫ് കുര്യന്‍ ആരാമ‌മൂട്ടില്‍ (ഡാളസ്സ്), ഫാദര്‍ എബ്രഹാം ഏഴുമായില്‍, ഫാദര്‍ ബിനു പുതുപ്പറമ്പില്‍ (ഡാളസ്സ്), ഇടവക വികാരി ഫാദര്‍ എബ്രഹാം സഖറിയ (ജെക്കു അച്ചന്‍) എന്നിവര്‍ ആരാധനക്ക് നേതൃത്വം നല്‍കി. ഫാദര്‍ എബ്രഹാം ഏഴുമായില്‍, ഫാദര്‍ ബിനു പുതുപ്പറമ്പില്‍ എന്നിവര്‍ വചന ശുശ്രൂഷക്ക് നേതൃത്വം നല്‍കി.

14ആം തിയ്യതി ഞായറാഴ്ച രാവിലെ 9 മണിക്ക് നംസകാരവും 9.30ന് ഫാദര്‍ ജോസഫ് കുര്യന്‍ (ബിജു അച്ചന്‍), ഫാദര്‍ എബി എബ്രഹാം, ഫാദര്‍ ബിനു പുതുപ്പറമ്പില്‍ എന്നിവര്‍ പരിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെട്ടു. തുടര്‍ന്ന് നേര്‍ച്ച വിളമ്പും ആഘോഷകരമായ റാസയും നടത്തപ്പെട്ടു. തടിക്കുരിശ്, വെള്ളിക്കുരിശ്, കൊടി, മുത്തുകുടകള്‍, മേല്‍ക്കട്ടി എന്നിവ വഹിച്ചുകൊണ്ട് അച്ചടക്കത്തോടുകൂടി ദേവാലയത്തിനു ചുറ്റും നീങ്ങിയ റാസക്ക് കൊഴുപ്പേകാന്‍ ചെണ്ടമേളത്തിന്റെ അകമ്പടിയും ഉണ്ടായിരുന്നു.

കേരളത്തില്‍ രാമമംഗലം ക്നാനായ പള്ളിയില്‍ മാത്രമുള്ള യാക്കോബ് ശ്ലീഹായുടെ നാമത്തിലുള്ള തങ്ക്സാ എഴുന്നള്ളിപ്പ് കുടുംബങ്ങളുടെ നേര്‍ച്ചയായി എവിടെയും നടത്തുകയുണ്ടായി. കുര്‍ബ്ബാനയും പെരുന്നാളിന്റെ മറ്റെല്ലാ ചടങ്ങുകള്‍ക്കും ഇടവകാംഗങ്ങളോടൊപ്പം ക്നാനായ സഭയുടെ വിവിധ ദേവാലയങ്ങളില്‍ നിന്നും അംഗങ്ങള്‍ കുടുംബസമേതം വന്ന് സംബന്ധിച്ചു.

ഈ വര്‍ഷത്തെ പെരുന്നാളിന്റെ സ്പോണ്‍സര്‍ ആയിരുന്ന തെക്കും മൂട്ടില്‍ കുടുംബത്തോട് (ജയന്‍ കുരുവിള, ജേക്കബ് കുരുവിള) സംഘാടകര്‍ നന്ദി അറിയിച്ചു. അടുത്ത വര്‍ഷത്തെ വലിയ പെരുന്നാള്‍ തോമസ് വൈക്കത്തുശ്ശേരിയും കുടുംബവുമാണ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

ഇടവക സെക്രട്ടറി എബി മാത്യുവും പി.ആര്‍.ഒ തോമസ് വൈക്കത്തുശ്ശേരില്‍ എന്നിവര്‍ അറിയിച്ചതാണ് ഇത്.

11412279_1641945456028613_6314661374540489913_n

11401267_1641947329361759_3637872876157703147_n

11401472_1641947302695095_1571853976558022024_n

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment