ഹില്ലാരി ക്ലിന്റണ്‍ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകുമെന്ന് തിരഞ്ഞെടുപ്പ് സര്‍‌വ്വെ ഫലം

hillary_clinton_വാഷിംഗ്ടണ്‍: അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായി ഹില്ലാരി ക്ലിന്റണ്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് തിരഞ്ഞെടുപ്പ്സര്‍‌വ്വെ സൂചന നല്‍കുന്നു.

ഹില്ലാരിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനു ശേഷം ജൂണ്‍ ആദ്യവാരം വാള്‍സ്ട്രീറ്റ് – എന്‍.ബി.സി ന്യൂസ് നടത്തിയ തിരഞ്ഞെടുപ്പ് സര്‍‌വ്വെയുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ റജിസ്റ്റര്‍ ചെയ്ത അംഗങ്ങളില്‍ 75 ശതമാനവും ഹില്ലാരിയെ പിന്തുണച്ചപ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയായ ബെര്‍ണി സാന്റേഴ്സിനെ പിന്തുണച്ചത് 15 ശതമാനമാണ്.

ഡമോക്രാറ്റിക് പാര്‍ട്ടിയുടെ മറ്റ് സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ടെങ്കിലും പ്രസിഡന്റ് ഒബാമ ഉള്‍പ്പെടെ ഭൂരിപക്ഷം പാര്‍ട്ടി നേതാക്കളും ഹില്ലാരിയെയാണ് പിന്തുണക്കുന്നത്. പാര്‍ട്ടിയുടെ ശക്തയായ സ്ഥാനാര്‍ത്ഥിയായ ഹില്ലാരി അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും എന്നാണ് നേതാക്കളുടെ ശുഭാപ്തി വിശ്വാസം.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹില്ലാരിയെ എതിര്‍ക്കുന്നതിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജെബ് ബുഷിനാണ് മുന്‍‌തൂക്കം. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് എച്ച്.ഡബ്ല്യു ബുഷിന്റെ മകനും ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ സഹോദരനുമാണെന്ന ആനുകൂല്യം ഫ്ലോറിഡാ മുന്‍ ഗവര്‍ണ്ണറായ ജെബ് ബുഷിന് ലഭിക്കുന്നുണ്ട്.

ഇന്ത്യന്‍ സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹില്ലാരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രവാസി നേതാക്കളുടെയും വിലയിരുത്തല്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment