- Malayalam Daily News - https://www.malayalamdailynews.com -

ദ് സോക്കര്‍ സാര്‍നോവ് കൊളറാഡോ ഫെഡറല്‍ ജയിലില്‍

-dzhokar-tsarnaev- [1]കൊളറാഡോ: 2013 ഏപ്രില്‍ 13ന് ബോസ്റ്റണ്‍ മാരത്തോണ്‍ ബോംബ് സ്ഫോടനക്കേസ്സില്‍ അറസ്റ്റിലായ 21 വയസ്സുകാരന്‍ ദ് സോക്കര്‍ സാര്‍നോവിന്റെ വധശിക്ഷ ഔദ്യോഗികമായി ജഡ്ജി പ്രഖ്യാപിച്ചതോടെ സര്‍നോവിനെ കൊളറാഡോയിലെ സൂപ്പര്‍ മാക്സ് ഫെഡറല്‍ ജയിലേക്ക് മാറ്റി. കൊളറാഡോ യു.എസ് ബ്യൂറോ ഓഫ് പ്രിസണ്‍സ് വക്താവ് എഡ്മണ്ട് റോസാണ് ഈ വിവരം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ജൂറിയുടെ വധശിക്ഷ ജഡ്ജി ശരി വെച്ചത്. ഇന്നലെ പോലീസിന്റെ അതീവ സുരക്ഷാ വലയത്തില്‍ ഫ്ലൊറന്‍സിലെ ഭീകരരെ പാര്‍പ്പിക്കുന്ന ജയിലിലേക്ക് മാറ്റുകയായിരുന്നു. മറ്റു തടവുകാരുമായോ പുറം ലോകമായോ യാതൊരു ബന്ധവും ഇനി മുതല്‍ സാര്‍നോവിന് ഉണ്ടാകുകയില്ല. കര്‍ശന നിയന്ത്രണങ്ങളുടെ ഈ ജയില്‍ ‘സൂപ്പര്‍ മാക്സ് പ്രിസന്‍’ എന്നാണ് അറിയപ്പെടുന്നത്. അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധരായ കുറ്റവാളികളെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്.

ഇന്ത്യാന സംസ്ഥാന നിയമമനുസരിച്ചാണ് സര്‍നോവിന് വധശിക്ഷ വിധിച്ചത്. കൊളറാഡോ ഫ്ലൊറന്‍സ് ജയിലില്‍ നിന്നും സാവകാശം ഇന്ത്യാന ടെറി ഹൗട്ട് പ്രിസനിലേക്ക് വദഹ്ശിക്ഷ നടപ്പാക്കുന്നതിന് സര്‍നോവിനെ മാറ്റുമെന്ന് യു.എസ് അറ്റോര്‍ണി വില്യം പറഞ്ഞു.

ജഡ്ജി വധശിക്ഷ വിധിച്ചതോടെ പ്രതി പരുക്കേറ്റവരുടെയും മരിച്ചവരുടെയും ബന്ധുക്കളോട് ക്ഷമ ചോദിച്ചിരുന്നു. ബോംബ് സ്ഫോടനത്തില്‍ 3 പേര്‍ മരിക്കുകയും 200ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

2011ല്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനു ശേഷം അമേരിക്കയില്‍ നടന്ന ഭീകരാക്രമണമായിരുന്നു ബോസ്റ്റണിലേത്.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]