ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. അന്തോണീസിന്റെ തിരുനാള്‍ ആഘോഷിച്ചു

imageഷിക്കാഗോ: ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ അത്ഭുതപ്രവര്‍ത്തകനായ പാദുവായിലെ വി. അന്തോണീസിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.

ജൂണ്‍ 21-നു ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ കത്തീഡ്രലില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ താമരശേരി ബിഷപ്പ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്‌തു. അസി. വികാരി ഫാ. റോയ്‌ മൂലേച്ചാലില്‍, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം നടന്ന ലദീഞ്ഞിനും, വി. അന്തോണീസിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിനുശേഷം നേര്‍ച്ച -കാഴ്‌ച സമര്‍പ്പണത്തോടെ തിരുനാള്‍ സമാപിച്ചു. തിരുനാള്‍ പ്രസുദേന്തിമാരുടെ നേതൃത്വത്തില്‍ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, അഭിവന്ദ്യ തിരുമേനിയ്‌ക്കും തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയവര്‍ക്കും വിശ്വാസി സമൂഹത്തിനും പ്രത്യേകം നന്ദി പറഞ്ഞു. കത്തീഡ്രല്‍ ഗായകസംഘം ഗാനശുശ്രൂഷ നിര്‍വഹിച്ചു.

image (1) image (2) image (3) image (4)

Print Friendly, PDF & Email

Related News

Leave a Comment