Flash News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍; കൊടിയേറ്റ്‌ ജൂണ്‍ 28-ന്‌

June 26, 2015 , ജോയിച്ചന്‍ പുതുക്കുളം

image (5)ഷിക്കാഗോ: ബെല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ആണ്ടുതോറും നടത്തിവരുന്ന വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിന്റെ തുടക്കംകുറിച്ചുകൊണ്ട്‌ ജൂണ്‍ 28-ന്‌ ഞായറാഴ്‌ച കൊടിയേറ്റ്‌ നടത്തപ്പെടും.

ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെടുന്ന ആഘോഷമായ ദിവ്യബലിയില്‍ രൂപതാ വികാരി ജനറാള്‍ വെരി റവ.ഫാ. തോമസ്‌ മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിക്കും. എം.എസ്‌.ടി സഭയുടെ യു.എസ്‌.എ ആന്‍ഡ്‌ കാനഡ ഡയറക്‌ടര്‍ റവ.ഫാ. ആന്റണി തുണ്ടത്തില്‍ സന്ദേശം നല്‍കും.

ദിവ്യബലിക്കുശേഷം നൊവേന, ലദീഞ്ഞ്‌ എന്നിവ നടത്തപ്പെടും. തുടര്‍ന്ന്‌ കര്‍മികരും വിശ്വാസികളും ഉയര്‍ത്തുവാനുള്ള കൊടിയുമായി, ഭക്ത്യാഢംഭരപൂര്‍വ്വം പ്രദക്ഷിണമായി കൊടിമര ചുവട്ടിലേക്ക്‌ പോകുന്നതും പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ കൊടി ഉയര്‍ത്തി തിരുനാളിനു തുടക്കംകുറിക്കും.

ഇടവകയിലെ 14 വാര്‍ഡുകളില്‍ ഒന്നായ വി. ബര്‍ത്തലോമിയ (മോര്‍ട്ടന്‍ഗ്രോവ്‌- നൈല്‍സ്‌) വാര്‍ഡുകാരാണ്‌ ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌.

സിബി പാറേക്കാട്ടില്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍) 847 209 1142, പയസ്‌ ഒറ്റപ്ലാക്കല്‍ (പ്രസിഡന്റ്‌) 312 231 3345, ലൗലി വില്‍സണ്‍ (സെക്രട്ടറി) 312 330 4935, റ്റീന മത്തായി (ട്രഷറര്‍) 847 583 9103 തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികളും, പോള്‍ പുളിക്കല്‍ (708 743 6505), ഷാബു മാത്യു (630 649 4103), ആന്റണി ഫ്രാന്‍സീസ്‌ (847 219 4897), മനീഷ്‌ ജോസഫ്‌ (847 387 9384) തുടങ്ങിയ ട്രസ്റ്റിമാരും, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും, ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങളും, വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. റോയ്‌ മൂലേച്ചാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുനാളിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.

ഓഫീസ്‌ ഫോണ്‍ (708 544 7250), വെബ്‌സൈറ്റ്‌: www.smchicago.org

image (6)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top