കെ.എഫ്.സിയില്‍ ഇ- കോളി ബാക്ടീരിയ

kfcന്യൂദല്‍ഹി: കെന്‍റക്കി ഫ്രൈഡ് ചിക്കനില്‍ അപകടകരമായ ബാക്ടീരിയ അടങ്ങിയതായി പരിശോധനാ ഫലം. തെലങ്കാന സര്‍ക്കാറിന് കീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഭക്ഷ്യ ലബോറട്ടറിയുടേതാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ അഞ്ച് കെ.എഫ്.സി സ്റ്റാളുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്.

മനുഷ്യ വിസര്‍ജ്യത്തില്‍ അടങ്ങിയ ഇ. കോളി ബാക്ടീരിയയുടെ അംശമാണ് കണ്ടത്തെിയത്. കൂടാതെ, കുടല്‍വീക്കം, ടൈഫോയ്ഡ് എന്നിവക്ക് കാരണമാകാവുന്ന സാല്‍മൊണേല്ല ബാക്ടീരിയയുടെ അംശവും കണ്ടത്തെി. കെ.എഫ്.സിയുടെ തന്നെ ബോക്സിനുള്ളില്‍ സീല്‍ ചെയ്താണ് സാമ്പിളുകള്‍ ലബോറട്ടറിയിലത്തെിച്ചത്.

എന്നാല്‍, തങ്ങളുടെ ഭക്ഷണ വസ്തുക്കളില്‍ അപകടകരമായ ഒന്നുമില്ലന്ന് കെ.എഫ്.സി അറിയിച്ചു. കണ്ടത്തെലിനെക്കുറിച്ച് അറിയില്ല. മോശപ്പെട്ട സാഹചര്യത്തില്‍ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നോ കൊണ്ടുപോകും വഴിയോ എന്തെങ്കിലും സംഭവിച്ചതാകുമെന്നാണ് കെ.എഫ്.സിയുടെ വിശദീകരണം. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും കെ.എഫ്.സി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment