മയക്കുമരുന്ന്: ഡി.ജെ പാര്‍ട്ടികളിലും കോളജ് ഹോസ്റ്റലുകളിലും പരിശോധന നടത്തും

chennithala_bതിരുവനന്തപുരം: മയക്കുമരുന്ന് വിപണനവും ഉപയോഗവും തടയുന്നതിന്‍െറ ഭാഗമായി പഞ്ചനക്ഷത്ര ഡി.ജെ. പാര്‍ട്ടികളിലും ആഡംബര നൗകകളിലും പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. കോളജ് ഹോസ്റ്റലുകളില്‍ പരിശോധന നടത്തും.

അതിര്‍ത്തി കടന്നത്തെുന്ന ലഹരിവസ്തുക്കള്‍ പിടികൂടാന്‍ ചെക്പോസ്റ്റ് പരിശോധന കാര്യക്ഷമമാക്കും.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലഹരിവസ്തു കഞ്ചാവാണ്. കേരളത്തിലെ കഞ്ചാവ് ഉല്‍പാദനം അവസാനിപ്പിക്കാന്‍ എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരുടെ സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. ആന്ധ്രപ്രദേശ് ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരിവരവ് സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമാക്കാന്‍ ഇന്‍റലിജന്‍സ് വിഭാഗത്തോട് ആവശ്യപ്പെടും.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്ര കാര്യക്ഷമമായാലും സമ്പൂര്‍ണ ലഹരിമുക്തി സാധ്യമാകണമെങ്കില്‍ പൊലീസിന് ജനങ്ങളുടെ പൂര്‍ണപിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു. അട്ടപ്പാടി, അഗളി പോലുള്ള മാവോവാദി സാന്നിധ്യമുള്ള മേഖലകളില്‍ കഞ്ചാവ്കൃഷി നടക്കുന്നതായി മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment