ട്രെയിനിനടിയില്‍പെട്ട സ്ത്രീയുടെ കാലുകളും കൈയും മുറിച്ചുമാറ്റി

railതിരുവനന്തപുരം: ട്രെയിനിനടിയില്‍പെട്ട യാത്രക്കാരിയുടെ കാലുകളും കൈയും മുറിച്ചുമാറ്റി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അപകടത്തില്‍പെട്ട വെള്ളായണി കല്ലിയൂര്‍ സ്വദേശി പ്രഭയുടെ(50) കാലുകളും വലതു കൈയുമാണ് മുറിച്ചുമാറ്റിയത്.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മൂന്നാം നമ്പര്‍ ട്രാക് വൃത്തിയാക്കുന്നതിനിടെ വന്ന മലബാര്‍ എക്സ്പ്രസിനടിയില്‍ പെടുകയായിരുന്നു ഇവര്‍. ഒരു കാല്‍ മുറിവേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഈ കാല്‍ മുറിച്ചുമാറ്റിയിരുന്നു. മറ്റേ കാലും വലതുകൈയും ചതഞ്ഞ നിലയിലായിരുന്നു. വെള്ളിയാഴ്ച ഈ കാലും വലതുകൈയും ശസ്ത്രക്രിയയിലൂടെ നീക്കി.

വ്യാഴാഴ്ച രാത്രി 8.40ന് പുറപ്പെടേണ്ട മലബാര്‍ എക്സ്പ്രസ് വൈകുന്നേരം 7.45ഓടെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് വരുമ്പോഴായിരുന്നു അപകടം. എന്‍ജിന്‍ പിറകില്‍ ആയിരുന്നതിനാല്‍ ഡ്രൈവര്‍ക്ക് ട്രാക്കില്‍ ജോലിയിലായിരുന്ന പ്രഭയെ കാണാന്‍ കഴിഞ്ഞില്ല.

Print Friendly, PDF & Email

Leave a Comment