ഹ്യൂസ്റ്റണ്‍: ഫെഡറേഷന് അലിഗര്‍ അലുമിനി അസ്സോസിയേഷന് 14ആമത് വാര്‍ഷിക സമ്മേളനം ജൂണ്‍ 12 മുതല്‍ 14 വരെ ഹ്യൂസ്റ്റണ്‍ റിവര്‍ ഓക്സിലെ ക്രൗണ്‍ പ്ലാസയില്‍ വെച്ച് വിജയകരമായി നടത്തപ്പെട്ടു.
ജൂണ്‍ 12 വെള്ളിയാഴ്ച വൈകുന്നേരം പ്രതിനിധികളുടെ റജിസ്ട്രേഷന്, ഡിന്നര്‍, ടാലന്റ് ഷോ എന്നീ പരിപാടികളോടെ സമ്മേളനത്തിന്റെ തിരശ്ശീല ഉയര്‍ന്നു.
ശനിയാഴ്ച രാവിലെ അബ്ദുള്‍ ഹഫീസ് ഖാന്റെ ഖുറാന് പാരായണത്തോടെ ഉദ്ഘാടന സമ്മേളനം നടന്നു. പ്രൊ. ഹബീബ് ബുഖാരി അദ്ധ്യക്ഷത വഹിച്ചു. പ്രൊ. ഷാക്കില്‍ അന്‍സാരി, മുഖ്യാത്ഥി അലിഗര്‍ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ബ്രിഗേഡിയര്‍ (റിട്ടയേര്‍ഡ്) സയ്യദഹമ്മദ് അലി, പ്രതിനിധികള്‍ എന്നിവരെ സ്വാഗതം ചെയ്തു. പ്രസിഡന്റ് ഡോ. സയ്ഫ് ഷെയ്ക്ക് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ അലി ആസാദ് റിസ്വി കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് പ്രതിനിധികള്‍ക്ക് പരസ്പരം പരിചയപ്പെടുന്നതിനുള്ള അവസരമായിരുന്നു.
സമ്മേലനത്തിന്റെ മുഖ്യ ചര്‍ച്ചാ വിഷയത്തെ കുറിച്ചുള്ള പ്രബന്ധം ഡോ. നസീം അന്‍സാരി, ഡോ. സാദിയ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. ഇന്ത്യന്‍ ഗവണ്മെന്റ് മൈനോറിട്ടി കമ്മീഷന് പത്മശ്രീ പ്രൊഫസര്‍ അക്തര്‍ വാസെ ഗസ്റ്റ് സ്പീക്കറായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ പ്രതിനിധികള്‍ സജീവമായി പങ്കെടുത്തു.
ശനിയാഴ്ച വൈകീട്ട് ബങ്ക്വറ്റ് ഡീന്നര്, കലാപരിപാടികള്‍ എന്നിവ നടത്തപ്പെട്ടു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പര്വതാനിനി ഹരീഷ് മുഖ്യാത്ഥിയായി പങ്കെടുത്തു. അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപകന്‍ സര് സയ്യിദിന്റെ വിദ്യാഭ്യാസ രംഗത്തെ തുടങ്ങിവെച്ച വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് തയ്യാറാകനമെന്ന് ഹാരീഷ് ഉദ്ബോധിപ്പിച്ചു. ശനിയാഴ്ചയിലെ സമ്മേളന പരിപാടികള്‍ അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി ഗാനാലാപനത്തോടെ സമാപിച്ചു. പെര്‍വെയ്സ് ജഫ്രി നന്ദി പറഞ്ഞു.
ഞായറാഴ്ച രാവിലെ ചര്‍ച്ചാ സമ്മേളനവും ചോദ്യോത്തര വേളയും നടത്തപ്പെട്ടു. പ്രൊ. താഹിര്‍ ഹുസൈന് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. അടുത്ത സമ്മേളനം ഫോനിക്സില് നടത്തുവാന്‍ തീരുമാനിച്ചു. സമ്മേളനം വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തിച്ച ഏവര്‍ക്കും പ്രസിഡന്റ് നന്ദി പറഞ്ഞു.